കൂട്ടം കൂടുന്നതിന് നിരോധനം
text_fieldsഎ.ഐ നിർമിത ചിത്രം
മനാമ: ബഹ്‌റൈന് നേരെ ഇറാൻ തുടരുന്ന മിസൈൽ-ഡ്രോൺ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, രാജ്യത്തെ ജനങ്ങളുടെ സുരക്ഷ മുൻനിർത്തി പൊതുസ്ഥലങ്ങളിൽ ഒത്തുചേരുന്നതിന് സിവിൽ ഡിഫൻസ് കൗൺസിൽ കർശന നിരോധനം ഏർപ്പെടുത്തി. ആക്രമണ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് സിവിൽ ഡിഫൻസ് കൗൺസിൽ ഈ സുപ്രധാന തീരുമാനമെടുത്തത്. റോഡുകൾ, പൊതു ഇടങ്ങൾ എന്നിവിടങ്ങളിൽ ആളുകൾ കൂട്ടംകൂടി നിൽക്കുന്നത് പൂർണമായും നിരോധിച്ചിട്ടുണ്ട്.
വ്യോമാക്രമണ ഭീഷണിയുള്ള സമയങ്ങളിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സിവിൽ ഡിഫൻസ് വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ ഏകോപിപ്പിക്കുന്നതിനുമാണ് ഈ നടപടി. പൗരന്മാരുടെയും താമസക്കാരുടെയും ജീവന് ഭീഷണിയാകുന്ന ഏതൊരു സാഹചര്യത്തെയും നേരിടാൻ രാജ്യം സജ്ജമാണെന്നും, പൊതുജനങ്ങൾ ഔദ്യോഗിക നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

