സാഫി, ഷേരി, അൻഡാക് മത്സ്യങ്ങളെ പിടിക്കുന്നതിനുള്ള നിരോധനം മേയ് 31ന് അവസാനിക്കും
text_fieldsമനാമ: രാജ്യത്ത് നിലനിൽക്കുന്ന സാഫി, ഷേരി, അൻഡാക് മത്സ്യങ്ങളെ പിടിക്കുന്നതിനുള്ള നിരോധനം മേയ് 31 ഓടെ അവസാനിക്കും.
സമുദ്രവിഭവങ്ങൾ സംരക്ഷിക്കുന്നതിനും പ്രജനനം സംരക്ഷിക്കുന്നതിനുമായി കഴിഞ്ഞ ഏപ്രിൽ ഒന്നുമുതലാണ് സുപ്രീംകൗൺസിൽ ഫോർ ദി എൻവയൺമെന്റ് നിരോധനം ഏർപ്പെടുത്തിയിരുന്നത്. സമുദ്ര ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും അന്താരാഷ്ട്ര പാരിസ്ഥിതിക മാനദണ്ഡങ്ങൾക്കനുസൃതമായി മത്സ്യബന്ധന പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനും മത്സ്യങ്ങളുടെ നിലനിൽപിനുമുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് മറൈൻ റിസോഴ്സസിന്റെ പ്രതിബദ്ധതയെയാണ് നിരോധനം കൊണ്ട് പ്രതിഫലിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

