പാലക്കാട് മെഡിക്കൽ കോളജ് പരിപാടി: വിവാദകാരണം മനസ്സിലാകുന്നില്ല –ബാലചന്ദ്ര മേനോൻ
text_fieldsമനാമ: പാലക്കാട് മെഡിക്കൽ കോളജ് ഉദ്ഘാടനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദം വലിയ രീതിയിൽ പ്രചരിപ്പിക്കപ്പെടുന്നതിെൻറ കാരണം മനസ്സിലാകുന്നില്ലെന്ന് നടനും സംവിധ ായകനുമായ ബാലചന്ദ്ര മേനോൻ പറഞ്ഞു. ബഹ്റൈനിൽ ഹ്രസ്വ സന്ദർശനത്തിന് എത്തിയ അദ്ദേ ഹം മാധ്യമപ്രവർത്തകരുമായുള്ള സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു. മലയാള സിനിമയിലെ ജാതിവിവേചനവുമായി ബന്ധപ്പെട്ട് ഇൗ സംഭവം കൂട്ടിവായിക്കുന്നതിനെക്കുറിച്ചും മനസ്സിലാകുന്നില്ല. അന്നത്തെ സംഭവങ്ങളെക്കുറിച്ചുള്ള വിഡിയോകൾ കണ്ടതിെൻറ അടിസ്ഥാനത്തിൽ, ആ നടെൻറ പെരുമാറ്റം സഭാമര്യാദക്ക് നിരക്കാത്തതാണെന്നാണ് തനിക്ക് തോന്നിയത്.
ഒരാൾ പ്രസംഗിച്ചുകൊണ്ടു നിൽക്കുേമ്പാൾ മറ്റൊരാൾ കടന്നുവന്ന് വേദിയിൽ നിലത്തിരുന്നത് നല്ലതായി തോന്നിയില്ല. തുടർന്ന് നടൻ എഴുന്നേറ്റ് പ്രസംഗിക്കുകയും താൻ മേനോൻ അല്ല എന്നും പറയുന്നു. ആ പറയുന്നതിലും ജാതിയില്ലേ? ഇൗ വിവാദത്തിൽ ജാതി കാണുന്നത് ഇരുട്ടത്ത് പൂച്ചയെ തിരയുംേപാലെയാണ്. ഇത്തരത്തിൽ ആ സംഭവം പ്രചരിപ്പിക്കപ്പെടാൻ പാടില്ലായിരുന്നു. ഒരുപാട് തവണ പട്ടിണി കിടന്നിട്ടുള്ള ഒരാളാണ് താൻ. എന്നാൽ, ആ പട്ടിണി തന്നെ തളർത്തിയിട്ടില്ല. പട്ടിണിക്കാരൻ എന്നുപറഞ്ഞ് ഒരുവേദിയിലും സഹതാപം പിടിച്ചുപറ്റാൻ ശ്രമിച്ചിട്ടുമില്ലെന്നും ബാലചന്ദ്ര മേനോൻ കൂട്ടിേച്ചർത്തു. ജാതി, മതം എന്നിവ സിനിമയിൽ ഉണ്ടോ എന്ന് ചോദിച്ചാൽ അതെല്ലാം പണ്ടും ഉണ്ട് എന്നാണ് ഉത്തരം. പക്ഷേ, 37 സിനിമകൾ സംവിധാനം ചെയ്ത ഒരാളെന്ന നിലക്ക് തനിക്ക് മുഷിപ്പ് ഉണ്ടാവുകയോ, പശ്ചാത്താപം ഉണ്ടാക്കുകയോ ചെയ്ത ഒരു സന്ദർഭവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 42 വർഷത്തിനിടയിൽ മലയാള സിനിമയിൽ നിലയുറപ്പിച്ചതിനാൽ അഭിമാനവും സന്തോഷവും ഏറെയുണ്ട്. സമകാലിക രാഷ്ട്രീയ സാമൂഹിക വിഷയങ്ങൾ മനസ്സിലാക്കുകയും ചിലപ്പോൾ പ്രതികരിക്കുകയും ചെയ്യാറുണ്ട്. അതിെൻറ ഭാഗമായിരുന്നു, താൻ പഠിച്ചിരുന്ന യൂനിവേഴ്സിറ്റി കോളജിലെ സമീപകാല സംഭവങ്ങളെക്കുറിച്ച് പ്രതികരിച്ചത്. താൻ പഠിച്ചിരുന്ന കോളജിൽ ഇപ്പോൾ ഇടിമുറിയുണ്ടെന്ന വാർത്ത ഞെട്ടിച്ചുകളഞ്ഞു. പുതിയ സിനിമയെക്കുറിച്ച് ആലോചിക്കുകയാണെന്നും ഒരു വർഷത്തിനുള്ളിൽ അതുണ്ടാകുമെന്നും അേദ്ദഹം വ്യക്തമാക്കി. ബഹ്റൈൻ നാട്ടുകൂട്ടത്തിെൻറ ബാനറിൽ രാംഗോപാൽ മേനോൻ രചനയും സംവിധാനവും നിർവഹിച്ച നാലാമത് ഹ്രസ്വചിത്രം ‘ഡെത്ത് ഓഫ് സോ ആൻഡ് സൊ’യുടെ ആദ്യപ്രദർശനത്തിൽ മുഖ്യാതിഥിയായി പെങ്കടുക്കാനാണ് ബാലചന്ദ്ര മേനോൻ ബഹ്റൈനിൽ എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
