ബൈത്തുറഹ്മ: ആദ്യ ഗഡു കൈമാറി
text_fieldsബഹ്റൈൻ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി നിർമിച്ചുനൽകുന്ന ബൈത്തുറഹ്മക്കു വേണ്ടിയുള്ള തുകയുടെ ആദ്യ ഗഡു കൈമാറുന്നു
മനാമ: ബഹ്റൈൻ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ഭിന്നശേഷി കുടുംബത്തിന് നിർമിച്ചുനൽകുന്ന ബൈത്തുറഹ്മക്കുവേണ്ടിയുള്ള തുകയുടെ ആദ്യ ഗഡു കൈമാറി. മണ്ഡലം പ്രസിഡന്റ് മുസ്തഫ സുങ്കഥകട്ട, സെക്രട്ടറി അലി ബംബ്രാണ, വൈസ് പ്രസിഡന്റ് ഹസൈനാർ, ജോ. സെക്രട്ടറി ശരീഫ് ഉപ്പള എന്നിവർ ചേർന്ന് സീനിയർ നേതാവ് ഹാജി ടി.എം. ഉസ്താദിന് തുക കൈമാറി. സീനിയർ നേതാക്കളായ റഹീം ഉപ്പള, മുൻ ജില്ല വൈസ് പ്രസിഡന്റ് ഹനീഫ് ഉപ്പള, മുൻ ജില്ല സെക്രട്ടറി സത്താർ ഉപ്പള, ജില്ല വൈസ് പ്രസിഡന്റ് യാക്കൂബ് എന്നിവർ പങ്കെടുത്തു.

