ബഹ്​റൈൻ ബഹുസ്വരതയുടെ  നാട്​ –ഹമദ്​ രാജാവ്

  • ‘മത സ്വാതന്ത്ര്യം ഒരു പ്രശ്​നം എന്ന നിലയിലല്ല, മറിച്ച്​ പ്രശ്​നങ്ങൾക്കുള്ള പരിഹാരം എന്ന നിലയിൽ വിലയിരുത്തപ്പെടേണ്ടതുണ്ട്’ 

08:10 AM
12/10/2017
രാജാവ്​ ഹമദ്​ ബിൻ ഇൗസ ആൽ ഖലീഫ

മനാമ: വിവിധ സംസ്​കാരങ്ങളും വിശ്വാസങ്ങളും തോളോടു തോൾ ചേർന്ന്​ കഴിഞ്ഞ മഹനീയ പാരമ്പര്യം അവകാശപ്പെടാവുന്ന നാടാണ്​ ബഹ്​റൈൻ എന്ന്​ രാജാവ്​ ഹമദ്​ ബിൻ ഇൗസ ആൽ ഖലീഫ പറഞ്ഞു. വൈവിധ്യവും ബഹുസ്വരതയും ബഹ്​റൈ​​െൻറ സ്വാഭാവിക മുഖമുദ്രയാണെന്നും അദ്ദേഹം വ്യക്തമാക്കി. ‘വാഷിങ്​ടൺ ടൈംസ്​’ പ്രസിദ്ധീകരിച്ച ഹമദ്​ രാജാവി​​െൻറ ലേഖനത്തിലാണ്​ ഇക്കാര്യം പറഞ്ഞത്​. പള്ളികളോട്​ തൊട്ടുരുമ്മി സിനഗോഗുകളും ചർച്ചുകളും ക്ഷേത്രങ്ങളും നിർമിക്കാൻ അനുമതി നൽകുന്ന പാരമ്പര്യം പൂർവസൂരികൾ തുടങ്ങിവെച്ചതാണ്​. അതുകൊണ്ട്​ ഇതര സമുദായങ്ങളുടെ ആചാരാനുഷ്​ഠാനങ്ങളെ കുറിച്ച്​ ബഹ്​റൈനികൾ അജ്​ഞരല്ല. പരസ്​പര ബഹുമാനം, സ്​നേഹം എന്നീ മൂല്യങ്ങൾ മുറുകെ പിടിച്ച്​ സമാധാനപരമായാണ്​ ജനങ്ങൾ കഴിയുന്നത്​. ഇൗ സന്ദേശം ലോകത്തിന്​ മുന്നിൽ എത്തിക്കേണ്ടതുണ്ട്​. മത സൗഹാർദവും സമാധാനപരമായ സഹവർത്തിത്വവും ലോകമെമ്പാടും പുലരണമെന്ന സന്ദേശം ഉയർത്തിപിടിച്ചാണ്​​ ‘ബഹ്​റൈൻ വിളംബരം’ തയാറാക്കിയത്​. 

സുന്നി, ശിയ പണ്ഡിതരും ക്രിസ്​ത്യൻ, ജൂത പുരോഹിതര​ുമായി ചർച്ച ചെയ്​താണ്​ വിളംബരം തയാറാക്കിയത്​.അറബ്​ ലോകത്തിൽ മതസൗഹാർദത്തി​​െൻറ വിളക്കുമാടമാണ്​ ബഹ്​റൈൻ. മതം വെറുപ്പി​​െൻറയും അക്രമത്തി​​െൻറയും പാതയുടെ ന്യായീകരണത്തിനായി ഉപയോഗിക്കപ്പെടുന്ന വേളയിലാണ്​ സൗഹാർദ സന്ദേശവുമായി ബഹ്​റൈൻ മുന്നോട്ട്​ നീങ്ങുന്നത്​. മത വൈവിധ്യം ബഹ്​റൈൻ ജനത ഒരു അനുഗ്രഹമായി കാണുന്നു. കാത്തലിക്​, ഒാർത്തഡോക്​സ്​, ഇവാഞ്ചലിക്കൽ ചർച്ച്​ സമൂഹങ്ങളെയും ഹിന്ദു, സിഖ്​ വിശ്വാസികളെയും ഒരുപോലെ സ്വാഗതം ചെയ്യുന്ന ഇടമാണത്​. ബഹ്​റൈനിലെ ഹിന്ദു ക്ഷേത്രത്തിന്​ 200 വർഷം പഴക്കമുണ്ട്​. ചെറുതെങ്കിലും സജീവമായ ഒരു ജൂത സമൂഹവും ബഹ്​റൈനിലുണ്ട്​. അബ്യേൻ പെനിൻസുലയിൽ ജൂത വിശ്വാസികൾക്ക്​ സ്വന്തം സിനഗോഗുള്ള രാജ്യമാണ്​ ബഹ്​റൈൻ. 2008ൽ വാഷിങ്​ടണിലെ ബഹ്​റൈൻ അംബാസഡർ ജൂത സമൂഹത്തിൽ നിന്നുള്ള വ്യക്തിയായിരുന്നു. അറബ്​ രാജ്യങ്ങളിൽ നിന്ന്​ ആദ്യമായാണ്​ ഒരു ജൂത സമൂഹാംഗം യു. എസിൽ നയതന്ത്ര പ്രതിനിധിയാകുന്നത്​. വൈജാത്യങ്ങളെ അംഗീകരിക്കുന്നതോടെ ലോകം കൂടുതൽ സുരക്ഷിതവും സമ്പന്നവുമാകും. മതസൗഹാർദ പാഠങ്ങൾ എല്ലാവരിലും എത്തേണ്ടതുണ്ട്​. മത സ്വാതന്ത്ര്യം ഒരു പ്രശ്​നം എന്ന നിലയിലല്ല, മറിച്ച്​ ലോകത്തി​​െൻറ പ്രശ്​നങ്ങൾക്കുള്ള പരിഹാരം എന്ന നിലയിൽ വിലയിരുത്തപ്പെടേണ്ടതുണ്ടെന്നും രാജാവ്​ തുടർന്നു. 

COMMENTS