‘പവിഴദ്വീപിലും കണികാണൽ കെേങ്കമമാകും’ കണിെക്കാന്ന മലരണിഞ്ഞു; മാവുകളിൽ കണ്ണിമാങ്ങകളും
text_fieldsമനാമ: വിഷുവിന് ഇനി പത്ത് ദിവസങ്ങൾ മാത്രം ശേഷിക്കെ മലയാളികൾ കണികാണാനുള്ള വിഭവങ്ങൾ കണ്ടുവെക്കുന്ന തിരക്കിലാണ്. സമൃദ്ധിയുടെ ലക്ഷണമായ കണിക്കൊന്ന ബഹ്റൈനിൽ പലയിടത്തും നട്ടുവളർത്തുന്ന മലയാളികളുണ്ട്. അവയിൽ പലതും പൂത്തുകഴിഞ്ഞു. ബഹ്റൈൻ കേരളീയ സമാജം വളപ്പിലെ കണിക്കൊന്ന ചെടികളിലും മഞ്ഞപൂക്കളുകൾ വിരിഞ്ഞുകഴിഞ്ഞു. ബഹ്റൈെൻറ ഗഫൂൾ പോലുള്ള മേഖലകളിൽ സ്വകാര്യ വ്യക്തികളുടെ വീടുകളിലെ തേൻമാവുകളിൽ നിറയെ കണ്ണിമാങ്ങകളും പിടിച്ചിട്ടുണ്ട്. കണിക്കൊന്നക്കും വെള്ളരിക്കും ഒപ്പം കണികാണാൻ മലയാളികളായ ഹൈന്ദവ വിശ്വാസികൾക്ക് കണ്ണിമാങ്ങ നിർബന്ധമാണ്. അതിനൊപ്പം സദ്യക്ക് നാടൻ വിഭവങ്ങളും തങ്ങളുടെ താമസസ്ഥലങ്ങളിൽ നട്ടുപിടിപ്പിച്ചിരിക്കുന്ന ചില വീട്ടമ്മമാർ എങ്കിലുമുണ്ട്. വെള്ളരിയും പാവലും പടവലങ്ങയും എല്ലാം ഇത്തിരിയുള്ള വീട്ടുമുറ്റത്ത് നട്ടുപിടിപ്പിച്ചവരുടെ വിളവെടുപ്പ് ലക്ഷ്യവും വിഷു മുന്നിൽകണ്ടാണ്. ഒള്ളതുകൊണ്ട് ഒാണം എന്ന് പറയുന്നതിന് പകരം ഒള്ളതുകൊണ്ട് വിഷു എന്ന് കൂട്ടിച്ചേർക്കുന്നു കണികാണാനും സദ്യയുണ്ണാനും ഒരുങ്ങുന്നവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
