‘ബഹ്റൈൻ എല്ലാവർക്കും, എല്ലാവരും ബഹ്റൈന്’ ആഘോഷ പരിപാടി നാളെ
text_fieldsമനാമ:‘ബഹ്റൈൻ എല്ലാവർക്കും, എല്ലാവരും ബഹ്റൈന്’ എന്ന തലക്കെട്ടിൽ നടക്കുന്ന ആഘോഷ പരിപാടി നാളെ ഹിദ്ദിലെ പ്രിൻസ് ഖലീഫ പാർക്കിൽ നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. രാജ്യത്തിെൻറ മത സഹിഷ്ണുതയും സഹവർത്തിത്വവും വിളംബരം ചെയ്യുന്ന നാലാമത് പരിപാടിയാണ് 41 എംബസികളും വിവിധ സംഘടനകളും ഒത്തുേചർന്ന് നടത്തുന്നത്.
55,000 ത്തോളം പേർ പരിപാടിയിൽ പെങ്കടുക്കുമെന്നാണ് കരുതുന്നത്. വിവിധ സാമൂഹിക സംഘടനകൾ, വനിതാ കൂട്ടായ്മകൾ, ആഭ്യന്തര മന്ത്രാലയത്തിലെ 16 ഡയറക്ടറേറ്റുകൾ എന്നിവയും ആഘോഷ പരിപാടികളിൽ സജീവ സാന്നിധ്യമാകും.ബഹ്റൈനിൽ ജീവിക്കുന്ന എല്ലാവരും സ്നേഹത്തിെൻറയും സഹവർത്തിത്വത്തിെൻറയും സഹിഷ്ണുതയുടെയും സേന്ദശമാണ് ഉയർത്തിപ്പിടിക്കുന്നതെന്ന് വ്യക്തമാക്കാനൂം ഇൗെയാരു വ്യതിരിക്തത കാത്തുസൂക്ഷിക്കുന്ന ഭരണകർത്താക്കൾക്ക് കൂറ് പ്രകടിപ്പിക്കുന്നതിനുമാണ് പരിപാടി.
വിവിധ സംസ്കാരങ്ങളും മത സമൂഹങ്ങളും വിഭാഗങ്ങളും ഒത്തൊരുമയോടെ ജീവിക്കുന്ന സന്ദേശം ലോകത്തിന് മുന്നിൽ വിളിച്ചു പറയാനും അത്തരമൊരു നിലപാടിന് പിന്തുണ തേടാനും കൂടിയാണ ് ആഘോഷ പരിപാടികൾ നടത്തുന്നത്. സംസ്കാരങ്ങൾ തമ്മിലുള്ള ആദാന പ്രദാനങ്ങൾ, വിവിധ സാംസ്കാരിക പരിപാടികൾ, പാരമ്പര്യ കലാരൂപങ്ങൾ തുടങ്ങിയവ വിവിധ പ്രവാസി സമൂഹങ്ങൾ അവതരിപ്പിക്കും. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വാദ്യകരമാകുന്ന പരിപാടിയിൽ ബഹ്റൈൻ ഫാമിലി ഉൽപന്നങ്ങളുടെ വിപണനവും നടക്കും. 250 ഒാളം സ്റ്റാളുകളും ബഹ്റൈൻ പാരമ്പര്യ കലാരൂപങ്ങളും ഒരുക്കിയിട്ടുണ്ട്. ഇന്ത്യ, പാകിസ്താൻ, ഫിലിപ്പീൻ, ശ്രീലങ്ക, ജോർഡൻ, ഇൗജിപ്ത്, തായ്ലൻറ്, ബംഗ്ലാദേശ്, ഇതോപ്യ എന്നിവിടങ്ങളിൽ നിന്നുള്ള പ്രവാസി സമൂഹം അവതരിപ്പിക്കുന്ന കലാവിരുന്നുകളും ആഘോഷത്തിന് കൊഴുപ്പേകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
