ബഹ്റൈനിൽ 49 പ്രവാസി തൊഴിലാളികൾക്ക് കൂടി കോവിഡ്
text_fieldsമനാമ: ബഹ്റൈനിൽ 49 പ്രവാസി തൊഴിലാളികൾക്ക് കൂടി കോവിഡ് -19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഞ ായറാഴ്ച മാത്രം 94 പ്രവാസികൾക്കാണ് രോഗം കണ്ടെത്തിയത്. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ച പ്രവാസികളുടെ എണ്ണം 376 ആയി. പ്രവാസികൾ ഉൾപ്പെടെ 96 പേർക്കാണ് ഞായറാഴ്ച കോവിഡ് കണെടസ്ഥിരീകരിച്ചത്. നിലവിൽ 572 പേരാണ് ചികിത്സയിൽ കഴിയുന്നത്. പുതുതായി മൂന്ന് പേർ സുഖം പ്രാപിച്ചതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 558 ആയി.
പ്രവാസി തൊഴിലാളികളുടെ താമസ സ്ഥലങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ മെഡിക്കൽ സംഘം പരിശോധന നടത്തിയിരുന്നു. ഇതിലാണ് കുടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഇവരുമായി സമ്പർക്കം പുലർത്തിയവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവർ താമസ സ്ഥലം വിട്ടുപോയിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
