ബഹ്റൈനിൽ നാളെ മുതൽ വാണിജ്യ സ്ഥാപനങ്ങൾ അടക്കും; ഇളവുകൾ ആർക്കൊക്കെ?
text_fieldsമനാമ: കോവിഡ്- 19 വ്യാപനം തടയുന്നതിന്റെ ഭാാഗമായി അത്യാവശ്യ മല്ലാത്ത വാണിജ്യ സ്ഥാപനങ്ങൾ അടക്കാനുള്ള ബഹ്റൈൻ സർക്കാരിന്റെ തീരുമാനം നാളെ മുതൽ നടപ്പിലാകും. ഏപ്രിൽ ഒമ്പത് വരെയാണ് അടച്ചിടൽ. ഏതൊക്കെ സ്ഥാപനങ്ങൾക്കാണ് തീരുമാനം ബാധകമെന്ന് വാണിജ്യ, വ്യവസായ, വിനോദ സഞ്ചാര മന്ത്രാലയം വിശദീകരണക്കുറിപ്പ് ഇറക്കി.
26 ന് വൈകിട്ട് ഏഴ് മുതൽ ഏപ്രിൽ ഒമ്പത് വൈകിട്ട് ഏഴ് വരെയാണ് സ്ഥാപനങ്ങൾ അടച്ചിടുക. റസ്റ്റോറന്‍റുകളിൽ ടെയ്ക് എവേ, ഡെലിവറി മാത്രമാണ് ഉണ്ടാവുക. റീട്ടെയ്ൽ, ഇൻസ്ട്രിയൽ സ്ഥാപനങ്ങൾക്ക് ഇലക്ട്രോണിക് , സോഷ്യൽ മീഡിയ പ്ളാറ്റ്ഫോമുകളിലൂടെ വിൽപനയും ഡെലിവറിയും നടത്താം. ഏപ്രിൽ ഒമ്പത് മുതൽ 23 വരെ റീട്ടെയ്ൽ, ഇൻസ്ട്രിയൽ സ്ഥാപനങ്ങൾ വീണ്ടും പ്രവർത്തിക്കും.
അടച്ചിടുന്നതിൽ നിന്ന് ഇളവ് അനുവദിച്ച സ്ഥാപനങ്ങൾ:
1. ഹൈപ്പർമാർക്കറ്റുകൾ, സൂപ്പർമാർക്കറ്റുകൾ, കോൾഡ് സ്റ്റോറുകൾ, ഗ്രോസറി സ്റ്റോറുകൾ, മാംസ വിൽപന ഷോപ്പുകൾ, മൽസ്യക്കടകൾ, പച്ചക്കറി കടകൾ
2. ബേക്കറികൾ
3. നാച്വറൽ ഗ്യാസ് സ്റ്റേഷനുകൾ, ലിക്വിഡ് ഫ്യൂവലിങ്ങ് സ്‌റ്റേഷനുകൾ
4. ഹോസ്പിറ്റലുകൾ, മെഡിക്കൽ സെന്‍ററുകൾ, ഫാർമസികൾ, ഓപ്റ്റിക്കൽ സെന്ററുകൾ
5. ബാങ്കുകൾ, കറൻസി എക്സ്ചേഞ്ചുകൾ
6. കമ്പനികളുടെയും സ്ഥാപനങ്ങളുടെയും ഇടപാടുകാരുമായി നേരിട്ട് സമ്പർക്കമില്ലാത്ത കോർപ്പറേറ്റ് അഡ്മിനിസ്ട്രേഷൻ ഓഫീസുകൾ
7. സാധനങ്ങളുടെ ഇറക്കുമതി, കയറ്റുമതി, വിതരണം എന്നിവ നടത്തുന്ന ബിസിനസുകൾ
8. ഗാരേജുകൾ, റിപ്പയർ ഷോപ്പുകൾ
9. കൺസ്ട്രക്ഷൻ, മെയിന്‍റനൻസ്, എന്നീ രംഗങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ
10. ഉത്പാദകർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
