മുഹറം ഉണര്‍ത്തുന്നത് വിമോചനത്തി​െൻറ  പുതുവഴികള്‍ -ജമാല്‍ നദ് വി 

12:16 PM
14/09/2018
ദാറുല്‍ ഈമാന്‍ മലയാള വിഭാഗം വനിതാ വിഭാഗം മനാമ യൂണിറ്റ് നടത്തിയ പ്രഭാഷണ പരിപാടിയില്‍ ജമാല്‍ നദ്​വി ഇരിങ്ങല്‍ സംസാരിക്കുന്നു

മനാമ: വിമോചനത്തി​​െൻറ  പുതുവഴികളാണ് മുഹറം ഓര്‍മിപ്പിക്കുന്നതെന്ന് ജമാല്‍ നദ്​വി  ഇരിങ്ങല്‍ അഭിപ്രായപ്പെട്ടു.  ദാറുല്‍ ഈമാന്‍ മലയാള വിഭാഗം വനിതാ വിഭാഗം മനാമ യൂണിറ്റ് നടത്തിയ പ്രഭാഷണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉജ്ജ്വലമായ ത്യാഗത്തി​​െൻറയും വിമോചനത്തി​​െൻറയും ദീപ്​ത സ്​മരണകള്‍ ഉയര്‍ത്തിവിടുന്ന ചരിത്രം പഠിക്കാനും അതില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് മുന്നോട്ട് പോകാനും സമൂഹത്തിന് സാധിക്കണം.

ജനങ്ങളെ അടിമകളാക്കി വെക്കുന്ന കിരാതന്മാര്‍ക്കെതിരെ മനുഷ്യ വിമോചനത്തി​​െൻറ ശബ്​ദമുയര്‍ത്തിയ മൂസ പ്രവാചക​​െൻറ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജമാകേണ്ടതുണ്ട്. ജനതതികളെ അടിമത്തത്തി​​െൻറ ചങ്ങലക്കെട്ടുകളില്‍ ബന്ധിച്ച് വംശീയത ഉല്‍പാദിപ്പിച്ച് അവരെ തട്ടുകളാക്കി തിരിക്കുകയും പരസ്​പരം പോരടിപ്പിക്കുകയും ചെയ്യുന്ന നവ ഫാസിസ്​റ്റ്​ ചെയ്​തികള്‍ക്കെതിരെ മാനവതയുടെ പക്ഷത്ത് നില്‍ക്കുന്നവര്‍ ഒന്നിച്ച് നിന്ന് പ്രവര്‍ത്തിക്കുന്നതിന് ഈ ചരിത്രം ശക്തി നല്‍കണം. ഇസ്രായേല്‍ ജനതയെ ഫറോവയുടെ കരാള ഹസ്​തങ്ങളില്‍ നിന്ന് മോചിപ്പിക്കാന്‍ മൂസാ പ്രവാചകന് കരുത്ത് നല്‍കിയത് വിട്ടു വീഴ്ച്ചയില്ലാത്ത മാനവികാദര്‍ശ ബോധമായിരുന്നു.

മുഹറം മാസത്തില്‍ നടന്ന കര്‍ബല സംഭവവും തിന്മക്കെതിരെയുള്ള പോരാട്ടത്തി​​െൻറ സാക്ഷ്യമാണ്. സത്യം സ്ഥാപിച്ചെടുക്കുന്നതിന് രക്തസാക്ഷികളായവരെ കേവല സ്​മരണയിലൊതുക്കുക മാത്രമല്ല, മറിച്ച് അവര്‍ പകര്‍ന്ന് നല്‍കിയ നന്മയുടെ വഴികള്‍ കെടാതെ സൂക്ഷിക്കുക ബാധ്യതയാണെന്നും അദ്ദേഹം ഉണര്‍ത്തി. മനാമ കെ.ഐ.ജി ഹൗസില്‍ സംഘടിപ്പിച്ച പരിപാടിയില്‍ യൂനിറ്റ് പ്രസിഡന്‍റ്  റഷീദ സുബൈര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജുമാന സമീര്‍ സ്വാഗതമാശംസിക്കുകയും ഫസീല ഹാരിസ് നന്ദി പറയുകയും ചെയ്തു. ഫ ര്‍സാന റാഫി ഖുര്‍ആനില്‍ നിന്നും അവതരിപ്പിച്ചു. റസീന അക്ബര്‍, ഷഹീന നൗമല്‍ എന്നിവര്‍ നേതൃത്വം നല്‍കി. 

Loading...
COMMENTS