Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബഹ്റൈന്റെ എണ്ണയിതര ജി.ഡി.പി 2.2 ശതമാനം വർധിച്ചു

text_fields
bookmark_border
Symbolic Image
cancel
camera_alt

പ്രതീകാത്മക ചിത്രം

മനാമ: ബഹ്റൈന്റെ എണ്ണയിതര മൊത്ത ആഭ്യന്തര ഉൽപാദനം (ജി.ഡി.പി) 2026 ആദ്യപാദത്തിൽ 2.2 ശതമാനം വർധിച്ചു. ധന മന്ത്രാലയം പുറത്തുവിട്ട ബഹ്റൈൻ ഇക്കണോമിക് പാദവാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. എണ്ണയിതര വരുമാനം വർധിപ്പിക്കാൻ രാജ്യം നടത്തുന്ന പരിശ്രമങ്ങൾ ഫലം കാണുന്നതിന്റെ സൂചനയാണ് റിപ്പോർട്ടിൽനിന്ന് ലഭിക്കുന്നത്.

13 എണ്ണയിതര സാമ്പത്തിക പ്രവർത്തനങ്ങളിൽ ഒമ്പതിലും വളർച്ച രേഖപ്പെടുത്തി. ബാങ്കിങ്, ഇൻഷുറൻസ് മേഖലകൾ 8.6 ശതമാനമാണ് വളർച്ച രേഖപ്പെടുത്തിയത്. മാർച്ചിൽ ഇറാന്റെ ആക്രമണം ആരംഭിക്കുന്നതിന് മുമ്പ് ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ബഹ്റൈൻ സമ്പദ് വ്യവസ്ഥ മികച്ച പ്രകടനമാണ് നടത്തിയത്.

ഇറാന്റെ ആക്രമണങ്ങളും ഹുർമുസ് കടലിടുക്കിലൂടെയുള്ള ചരക്കുനീക്കം തടസ്സപ്പെട്ടതും രണ്ടാം പാദത്തിലെ സാമ്പത്തിക പ്രകടനത്തെ ബാധിച്ചിട്ടുണ്ട്. അത് അടുത്ത റിപ്പോർട്ടിലാണ് പ്രതിഫലിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bahrain's Non-Oil GDP Grows by 2.2% in Q1 2026
Next Story