ഹജ്ജിനായി ഔദ്യോഗിക അനുമതി നിർബന്ധമാണെന്ന് ബഹ്റൈൻ നീതിന്യായ മന്ത്രാലയം
text_fieldsഹജ്ജ് വിസയില്ലാത്തവർക്ക് പൂർണ നിയന്ത്രണം ഏർപ്പെടുത്തിയശേഷമുള്ള ആദ്യ വെള്ളിയാഴ്ച മക്ക മസ്ജിദുൽ ഹറാമിൽ നടന്ന ജുമുഅ നമസ്കാരം
മനാമ: ഹജ്ജിനായി സൗദിയുടെ ഔദ്യോഗിക അനുമതി നിർബന്ധമാണെന്ന് ബഹ്റൈൻ നീതിന്യായ മന്ത്രാലയം. ഇത്തരമൊരു അനുമതി ലഭിക്കാതെ ഹജ്ജ് നിർവഹിക്കാൻ ശ്രമിക്കുന്നവർക്ക് കർശന ശിക്ഷ ലഭിക്കും. ബഹ്റൈനിലെ ഹജ്ജ്, ഉംറ കാര്യ ഉന്നതസമിതിയും സൗദി അറേബ്യയിലെ ഹജ്ജ്, ഉംറ മന്ത്രാലയവും പുറപ്പെടുവിച്ച നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്നും മന്ത്രാലയം അറിയിച്ചു. വ്യാജ വാഗ്ദാനങ്ങളുമായി വരുന്ന പരസ്യങ്ങളെ വിശ്വസിക്കരുത്. അംഗീകൃത ഏജൻസികൾ വഴി മാത്രമെ ഹജ്ജ് യാത്രകൾ ക്രമീകരിക്കാവൂ എന്നും ലൈസൻസുള്ള ഹജ്ജ് ഗ്രൂപ്പുകളിൽ രജിസ്റ്റർ ചെയ്തവർക്ക് മാത്രമെ യാത്ര ചെയ്യാൻ അനുമതിയുള്ളൂ എന്നും മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

