കഴിഞ്ഞത് ചൂടുകൂടിയ ഡിസംബർ
text_fieldsമനാമ: കഴിഞ്ഞുപോയത് ചൂടുകൂടിയ അഞ്ചാമത് ഡിസംബറാണെന്ന് കാലാവസ്ഥ വിഭാഗം വ്യക്തമാക്കി. 1902 മുതലുള്ള കണക്കനുസരിച്ച് ചൂടു കൂടിയ ഡിസംബറുകളിൽ അഞ്ചാം സ്ഥാനമാണ് 2021 ഡിസംബറിനുള്ളത്. ശരാശരി ചൂട് 21.3 ഡിഗ്രിയായിരുന്നു. ശരാശരി ചൂട് ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയ 22.5 ഡിഗ്രി 2001 ഡിസംബറിലായിരുന്നു. ഏറ്റവും കൂടിയ ചൂട് ശരാശരി രേഖപ്പെടുത്തിയത് 23.9ഉം മധ്യമ നിലയിലെ ശരാശരി ചൂട് 26.3 ഡിഗ്രിയുമായിരുന്നു. കൂടിയ ചൂട് ഡിസംബർ രണ്ടിനായിരുന്നു. കൂടിയ ചൂട് 2001 ഡിസംബറിൽ രേഖപ്പെടുത്തിയത് 26.3 ഡിഗ്രിയായിരുന്നു. ഡിസംബർ രണ്ടിന് എയർപോർട്ടിൽ ഈ വർഷം രേഖപ്പെടുത്തിയത് 27.9 ഡിഗ്രിയും ഡിസംബർ 21ന് ഇന്റർനാഷനൽ സർക്യൂട്ടിൽ രേഖപ്പെടുത്തിയത് 28.8 ഡിഗ്രിയുമായിരുന്നു. മധ്യനിലയിലെ ശരാശരി ചൂട് 18.7 ഡിഗ്രിയായിരുന്നു. 1946 മുതലുള്ള കണക്കനുസരിച്ച് ഏറ്റവും കുറഞ്ഞ ചൂട് രേഖപ്പെടുത്തിയ നാലാമത് ഡിസംബറാണ് കഴിഞ്ഞുപോയത്. 2001 ഡിസംബറിൽ കുറഞ്ഞ ചൂട് ശരാശരി രേഖപ്പെടുത്തിയത് 19.6 ഡിഗ്രിയായിരുന്നു.
ഏറ്റവും കുറഞ്ഞ ചൂട് ഡിസംബർ 28ന് എയർപോർട്ടിൽ രേഖപ്പെടുത്തിയത് 15.5 ഡിഗ്രിയായിരുന്നു. ഡിസംബർ അഞ്ചിന് ഇന്റർനാഷനൽ സർക്യൂട്ടിൽ രേഖപ്പെടുത്തിയ കുറഞ്ഞ ചൂട് 13.1 ഡിഗ്രിയായിരുന്നു. ഹുമിഡിറ്റി ശരാശരി 66 ശതമാനവും മധ്യനിലയിൽ 80 ശതമാനവും കുറഞ്ഞത് 51 ശതമാനവുമായിരുന്നു. ഡിസംബർ ഒന്നിന് 93 ശതമാനം ഹുമിഡിറ്റിയാണ് രേഖപ്പെടുത്തിയത്. ഏറ്റവും കുറഞ്ഞ ഹുമിഡിറ്റി രേഖപ്പെടുത്തിയത് ഡിസംബർ 20ന് 27 ശതമാനമായിരുന്നു. ഇക്കഴിഞ്ഞ ഡിസംബറിൽ പെയ്ത മഴ 10.9 മി.മീറ്ററായിരുന്നു. ഡിസംബറിലെ ശരാശരി മഴ 15.2 മി.മീറ്ററുമായിരുന്നു. ഏറ്റവും അധികം മഴ രേഖപ്പെടുത്തിയത് 2006 ഡിസംബറിൽ ബഹ്റൈൻ എയർപോർട്ടിൽ 119.6 മി.മീറ്ററായിരുന്നു. ഡിസംബറിലെ ഒരുദിവസം മാത്രമാണ് ഇടിയും കാറ്റും ചേർന്ന മഴ പെയ്തത്. ഡിസംബർ 31ന് 8.5 മി.മീറ്റർ മഴയാണ് പെയ്തതെന്നും കണക്കുകൾ വ്യക്തതമാക്കുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

