Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബഹ്‌റൈൻ ‘ലുലു ദം ദം ബിരിയാണി’ കോണ്ടസ്റ്റ്; 30 പാചകപ്രതിഭകളുടെ ആദ്യഘട്ട പോരാട്ടം നാളെ

text_fields
bookmark_border
സെമി ഫൈനൽ മാമാങ്കം നാളെ അൽ റീഫ് പാനേഷ്യ റസ്റ്റാറന്റിൽ
ബഹ്‌റൈൻ ‘ലുലു ദം ദം ബിരിയാണി’ കോണ്ടസ്റ്റ്; 30 പാചകപ്രതിഭകളുടെ ആദ്യഘട്ട പോരാട്ടം നാളെ
cancel

മനാമ: ബഹ്റൈനിലെ മികച്ച പാചക പ്രതിഭകളെ കണ്ടെത്താനായി ‘ഗൾഫ് മാധ്യമ’വും ‘മീഫ്രണ്ടും’ സംയുക്തമായി സംഘടിപ്പിക്കുന്ന ‘ലുലു ദം ദം ബിരിയാണി’ മത്സരത്തിന്റെ സെമിഫൈനൽ മത്സരാർഥികളെ തിരഞ്ഞെടുത്തു. വിവിധ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി നടത്തിയ പ്രാഥമിക പരിശോധനകൾക്ക് ശേഷമാണ് 30 പേർ അടങ്ങുന്ന മികച്ച മത്സരാർഥികളെ സെമിഫൈനലിലേക്ക് തിരഞ്ഞെടുത്തത്.

നാളെ അൽ റീഫ് പാനേഷ്യ റസ്റ്റാറന്റിൽ നടക്കുന്ന സെമി പോരാട്ടത്തിൽ ഇവർ മാറ്റുരയ്ക്കും. നേരത്തെ വീട്ടിൽ നിന്ന് പാകം ചെയ്ത് കൊണ്ടുവരുന്ന ബിരിയാണി വിധികർത്താക്കൾക്ക് മുന്നിൽ ഡിസ്‌പ്ലേ ചെയ്യുകയാണ് ചെയ്യേണ്ടത്. നാളെ വൈകിട്ട് കൃത്യം 3.30ന് രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കും. സെമിയിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന പ്രതിഭകളാണ് മെയ് 29-ന് സിഞ്ച് ഗലേറിയ മാളിലെ ലുലു ഹൈപ്പർമാർക്കറ്റിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുക്കുക. ഗ്രാൻഡ് ഫിനാലെക്ക് ആവേശം പകരാൻ പ്രശസ്ത അവതാരകനും പാചക വിദഗ്ധനുമായ രാജ് കലേഷ് (കല്ലു), ലോകപ്രശസ്ത പാചക വിദഗ്ധ ആബിദ റഷീദ് എന്നിവർ മുഖ്യാതിഥികളായെത്തും. ബലിപെരുന്നാൾ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ, ബിരിയാണി മത്സരത്തോടൊപ്പം സംഗീതം, നൃത്തം, ആകർഷകമായ ഫാമിലി ഗെയിമുകൾ എന്നിവ ഉൾപ്പെടുത്തി പ്രവാസി കുടുംബങ്ങൾക്കായി മികച്ചൊരു വീക്കെൻഡാണ് ഗൾഫ് മാധ്യമം ഒരുക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bahrain's 'Lulu Dum Dum Biryani' contest: First round of 30 culinary talents to compete tomorrow
Next Story