Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബഹ്‌റൈനിൽ കർബാബാദ് തീരം വികസിപ്പിക്കുന്നു; പുതിയ പദ്ധതിക്ക് കൗൺസിൽ അംഗീകാരം

text_fields
bookmark_border
ബഹ്‌റൈനിൽ കർബാബാദ് തീരം വികസിപ്പിക്കുന്നു; പുതിയ പദ്ധതിക്ക് കൗൺസിൽ അംഗീകാരം
cancel

മനാമ: യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ച ചരിത്രപ്രസിദ്ധമായ ബഹ്‌റൈൻ കോട്ടയ്ക്ക് സമീപമുള്ള കർബാബാദ് തീരപ്രദേശം വികസനത്തിനൊരുങ്ങുന്നു. കർബാബാദ് കോസ്റ്റൽ ഏരിയ വികസിപ്പിക്കുന്നതിനായി സമർപ്പിച്ച പുതിയ പദ്ധതിക്ക് ക്യാപിറ്റൽ ട്രസ്റ്റീസ് ബോർഡ് അംഗീകാരം നൽകി. മുൻസിപ്പൽ കൗൺസിൽ അംഗം അബ്ദുൽ ഹസൻ ഹസൻ അബ്ബാസ് സമർപ്പിച്ച നിർദ്ദേശത്തിനാണ് കൗൺസിൽ യോഗത്തിൽ ഏകകണ്ഠമായി അനുമതി ലഭിച്ചത്.

ബഹ്‌റൈൻ്റെ സാംസ്കാരികവും ചരിത്രപരവുമായ അടയാളങ്ങൾ പൂർണ്ണമായും നിലനിർത്തിക്കൊണ്ട് തന്നെ തീരദേശ പരിസ്ഥിതിയെ കൂടുതൽ മനോഹരമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിൻ്റെ ഭാഗമായി അത്യാധുനിക രീതിയിലുള്ള ലാൻഡ്‌സ്‌കേപ്പിംഗ്, സന്ദർശകർക്കായി പ്രത്യേക ഇരിപ്പിടങ്ങൾ, സോളാർ ലൈറ്റിംഗ് സംവിധാനങ്ങൾ എന്നിവ തീരത്ത് ഒരുക്കും.

കോട്ടയുടെ ചരിത്രപരമായ പ്രാധാന്യത്തിനോ ദൃശ്യഭംഗിക്കോ യാതൊരുവിധ കോട്ടവും തട്ടാത്ത രീതിയിലായിരിക്കും നിർമ്മാണ പ്രവർത്തനങ്ങൾ. ടൂറിസം മന്ത്രാലയവും ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആന്റിക്വിറ്റീസും മുന്നോട്ടുവെച്ച കടുത്ത നിബന്ധനകൾ പൂർണ്ണമായും പാലിച്ചുകൊണ്ടായിരിക്കും പദ്ധതി നടപ്പിലാക്കുകയെന്ന് അധികൃതർ വ്യക്തമാക്കി. ബഹ്‌റൈൻ്റെ ചരിത്ര പൈതൃകം സംരക്ഷിക്കുന്നതോടൊപ്പം രാജ്യത്തിൻ്റെ തീരദേശ വികസനത്തിന് ഈ പ്രോജക്ട് വലിയ സംഭാവന നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bahrain's Kharbabad coast being developed; Council approves new project
Next Story