Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇവാന്‍റെ പുഞ്ചിരി മായാതിരിക്കാൻ ബഹ്‌റൈന്‍റെ കൈത്താങ്ങ്

text_fields
bookmark_border
ഇവാന്‍റെ പുഞ്ചിരി മായാതിരിക്കാൻ ബഹ്‌റൈന്‍റെ കൈത്താങ്ങ്
cancel
camera_alt

മുഹമ്മദ് ഇവാനുള്ള ചികിത്സസഹായം കെ.എം.സി.സി ബഹ്റൈൻ പ്രസിഡന്‍റ് ഹബീബ് റഹ്‍മാനും കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി കെ.കെ. അഷ്‌റഫ് അഴിയൂരും ചേർന്ന് കൈമാറുന്നു 

Listen to this Article

മനാമ: എസ്‌.എം.എ രോഗബാധിതനായ പേരാമ്പ്ര പാലേരിയിലെ രണ്ടു വയസ്സുകാരൻ മുഹമ്മദ് ഇവാന്‍റെ പുഞ്ചിരി നിലനിർത്താൻ കെ.എം.സി.സി ബഹ്‌റൈൻ കോഴിക്കോട് ജില്ല കമ്മിറ്റിയുടെ സഹായഹസ്തം.10 ദിവസംകൊണ്ട് 10 ലക്ഷം രൂപ എന്ന ലക്ഷ്യം പൂർത്തീകരിക്കാൻ കഴിഞ്ഞതിന്‍റെ സന്തോഷത്തിലാണ് കമ്മിറ്റി ഭാരവാഹികൾ.

പാണക്കാട് കൊടപ്പനക്കൽവെച്ച് നടന്ന ചടങ്ങിൽ ഇവാൻ ചികിത്സ കമ്മിറ്റി രക്ഷാധികാരി മുനവ്വറലി ശിഹാബ് തങ്ങൾക്ക് കെ.എം.സി.സി ബഹ്റൈൻ പ്രസിഡന്‍റ് ഹബീബ് റഹ്‍മാനും ജില്ല ജനറൽ സെക്രട്ടറി കെ.കെ. അഷ്‌റഫ് അഴിയൂരും ചേർന്ന് തുക കൈമാറി. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ജില്ല കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് തങ്ങൾ പറഞ്ഞു. കിഡ്നി രോഗികളായ രണ്ടു പേർക്ക് നൽകുന്ന ധനസഹായം ജില്ല സെക്രട്ടറി ഷാഹിർ ഉള്ള്യേരി മുനവ്വറലി തങ്ങൾക്ക് കൈമാറി.

മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡന്‍റ് എസ്‌.പി. കുഞ്ഞമ്മദ്, കെ.എം.സി.സി സംസ്ഥാന സെക്രട്ടറിമാരായ അസ്‌ലം വടകര, ഷാജഹാൻ പരപ്പൻപൊയിൽ, ചികിത്സ കമ്മിറ്റി ഭാരവാഹികളായ അലി തങ്ങൾ, ഇബ്രാഹിം പുതുശ്ശേരി, ആവള ഹമീദ്, സി.എച്ച്. ഇബ്രായികുട്ടി, പി.വി. മൻസൂർ, ഇബ്രാഹീം ഹസൻ പുറക്കാട്ടിരി, ഫദീല മൂസ ഹാജി, നൂറുദ്ദീൻ കെ.പി തിരുവള്ളൂർ, ഉസ്മാൻ ഹൽവീൻ, ഹസൻ കോയ എന്നിവർ സംബന്ധിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Bahrain's hand to keep Ivan's smile from fading
Next Story