ബഹ്റൈനിന്റെ ആദ്യ ഉപഗ്രഹം ഭ്രമണപഥത്തിലേക്ക്
text_fieldsബഹറൈനിന്റെ ആദ്യ ഉപഗ്രഹം ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ചപ്പോൾ
മനാമ: ബഹ്റൈനിന്റെ പങ്കാളിത്തത്തോടെയുള്ള ആദ്യ ഉപഗ്രഹം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽനിന്ന് ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ചു. ബഹ്റൈനിലെ നാഷനൽ സ്പേസ് സയൻസ് ഏജൻസി, യു.എ.ഇ സ്പേസ് ഏജൻസി, ഖലീഫ യൂനിവേഴ്സിറ്റി, ന്യൂയോർക് യൂനിവേഴ്സിറ്റി അബൂദബി എന്നിവയുടെ സംയുക്ത പദ്ധതിയായ ലൈറ്റ്-1 വ്യാഴാഴ്ച അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ജാപ്പനീസ് വിഭാഗത്തിൽനിന്നാണ് വിക്ഷേപിച്ചത്. മിന്നൽ, കൊടുങ്കാറ്റ് എന്നിവ ഉണ്ടാകുന്ന സമയത്ത് ഗവേഷണം നടത്താൻ ഉപഗ്രഹം ഉപയോഗിക്കും. ഇത് വ്യോമയാന സുരക്ഷാവിദഗ്ധരെ സഹായിക്കും. വിക്ഷേപണം ബഹ്റൈൻ ടി.വിയിൽ തത്സമയം സംപ്രേഷണം ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

