Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബഹ്‌റൈനിലെ പ്രശസ്തമായ ഫ്രൈഡേ മാർക്കറ്റ് പുതിയ രൂപത്തിൽ തിരിച്ചെത്തുന്നു

text_fields
bookmark_border
ഹൗറത് ആലിയിലെ ഫാർമേഴ്സ് മാർക്കറ്റിന് സമീപം 90 സ്റ്റാളുകളുടെ നിർമാണം ഇതിനകം ആരംഭിച്ചു കഴിഞ്ഞു, കോവിഡിനെ തുടർന്ന് ആറുവർഷം മുമ്പാണ് ഈ സംവിധാനം നിർത്തലാക്കിയത്
ബഹ്‌റൈനിലെ പ്രശസ്തമായ ഫ്രൈഡേ മാർക്കറ്റ് പുതിയ രൂപത്തിൽ തിരിച്ചെത്തുന്നു
cancel
camera_alt

എ.ഐ ചിത്രം

മനാമ: കോവിഡ് മഹാമാരിയെ തുടർന്ന് ആറുവർഷം മുമ്പ് അടച്ചുപൂട്ടിയ ബഹ്‌റൈന്റെ പ്രശസ്തമായ ഫ്രൈഡേ മാർക്കറ്റ് പുതിയ രൂപത്തിൽ തിരിച്ചെത്തുന്നു. ഹൗറ അലിയിലെ ഫാർമേഴ്സ് മാർക്കറ്റിന് സമീപം 90 സ്റ്റാളുകളുടെ നിർമ്മാണം ഇതിനകം ആരംഭിച്ചു കഴിഞ്ഞു. ഈ വർഷാവസാനത്തോടെ പദ്ധതി പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്ഥിരമായ ഒരു മേൽവിലാസമില്ലാതെ വർഷങ്ങളായി ബുദ്ധിമുട്ടുന്ന നിരവധി ചെറുകിട വ്യാപാരികൾക്ക് വലിയ ആശ്വാസമാകുന്നതാണ് ഈ പുനരുജ്ജീവനം.

ബ്ലോക്ക് 714-ൽ നിർമ്മിക്കുന്ന പുതിയ മാർക്കറ്റ്, താൽക്കാലിക വാണിജ്യ പ്രവർത്തനങ്ങൾക്ക് കൃത്യമായ ക്രമീകരണങ്ങളും തണലും ഉറപ്പാക്കുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. സ്റ്റീൽ ഘടനയോടുകൂടിയ ഇവിടെ ആവശ്യമായ വൈദ്യുതീകരണവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. ഇത് കച്ചവടക്കാർക്കും സന്ദർശകർക്കും ഒരുപോലെ സുരക്ഷിതവും സൗകര്യപ്രദവുമായ ഒരു അന്തരീക്ഷം സൃഷ്ടിക്കും. മാർക്കറ്റ് യാഥാർത്ഥ്യമാകുന്നതിൽ സന്തോഷമുണ്ടെന്ന് നോർത്തേൺ മുനിസിപ്പൽ കൗൺസിൽ ഫിനാൻഷ്യൽ കമ്മിറ്റി ചെയർമാൻ ഡോ. മൊഹ്‌സിൻ അബ്ദുല്ല വ്യക്തമാക്കി. ചെറിയ കച്ചവടക്കാർക്കും സാധാരണക്കാർക്കും സ്ഥിരമാന വരുമാന മാർഗ്ഗമാണ് ഈ വിപണിയെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

പദ്ധതിയുടെ സ്ഥാനം സംബന്ധിച്ച് മുൻപ് ചില തർക്കങ്ങളും ചർച്ചകളും നടന്നിരുന്നു. ഹമദ് ടൗണിൽ നിർദ്ദേശിച്ചിരുന്ന സ്ഥലം ജനവാസ മേഖലയായതിനാലും മറ്റ് ബുദ്ധിമുട്ടുകൾ ഉള്ളതിനാലും മാറ്റിസ്ഥാപിക്കുകയായിരുന്നു. ഒടുവിൽ ഹൗറ അലി തിരഞ്ഞെടുത്തതോടെയാണ് പദ്ധതി വേഗത്തിലായത്. പൂർത്തിയാകുന്നതോടെ അനധികൃത തെരുവ് കച്ചവടങ്ങൾ കുറയ്ക്കാനും വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും മികച്ച സൗകര്യങ്ങൾ നൽകാനും ഈ പുതിയ വിപണിക്ക് സാധിക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ബഹ്‌റൈനിലെ പ്രശസ്തമായ ഫ്രൈഡേ മാർക്കറ്റ് പുതിയ രൂപത്തിൽ തിരിച്ചെത്തുന്നു
Next Story