ബഹ്റൈൻ സാമ്പത്തിക കുതിപ്പ്; ധനമിടപാട് മിച്ചത്തിൽ വർധന
text_fieldsമനാമ: ബഹ്റൈന്റെ സമ്പദ്വ്യവസ്ഥ 2024ൽ ശ്രദ്ധേയമായ വളർച്ച രേഖപ്പെടുത്തി. വർഷാവസാനത്തോടെ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനം ഏകദേശം 47.1 ബില്യൺ ഡോളറിലെത്തിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പ്രധാനമായും എണ്ണയിതര മേഖലകളിലെ ശക്തമായ പ്രകടനമാണ് ഈ മുന്നേറ്റത്തിന് കാരണം. രാജ്യത്തിന്റെ ധനമിടപാട് മിച്ചം 858 ദശലക്ഷം ദിനാറിലെത്തി.
ഇത് മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 5.3 ശതമാനത്തിന് തുല്യമാണ്. 2024ൽ ബഹ്റൈന്റെ മൊത്ത ആഭ്യന്തര ഉൽപാദനം ഏകദേശം 47.1 ബില്യൺ ഡോളർ ആയിരുന്നു. എണ്ണയിതര ഉൽപന്നങ്ങളുടെ കയറ്റുമതിയിൽ നിന്നുള്ള വരുമാനം വർധിച്ചതാണ് ഈ മിച്ചം വർധിക്കാൻ പ്രധാന കാരണം. സാമ്പത്തിക സേവനങ്ങൾ, ചരക്ക് നീക്കം എന്നീ മേഖലകളും വളർച്ചക്ക് കാര്യമായ സംഭാവന നൽകി. എണ്ണയിതര മേഖലയിലെ ഉൽപാദനം 3.8 ശതമാനം ഉയർന്നു. 2025 ഏപ്രിലോടെ രാജ്യത്തെ മൊത്തം ബാങ്കിങ് ആസ്തികൾ 244.7 ബില്യൺ ഡോളറിയിലെത്തി.
ബഹ്റൈനും ലോകരാഷ്ട്രങ്ങളുമായുള്ള വ്യാപാരം, നിക്ഷേപം, തൊഴിലാളികളുടെ പണമയക്കൽ എന്നിവ ട്രാക്ക് ചെയ്യുന്ന കറന്റ് അക്കൗണ്ട് മിച്ചം, രാജ്യത്തിന്റെ വിദേശ നാണ്യശേഖരത്തിന്മേലുള്ള സമ്മർദം ലഘൂകരിക്കുന്നതിനും ദിനാറിന്റെ സ്ഥിരത ഉറപ്പാക്കുന്നതിനും നിർണായക പങ്ക് വഹിക്കുന്നു.
വിദേശ തൊഴിലാളികളുടെ പണമയക്കൽ ശക്തമായി തുടരുകയും നേരിട്ടുള്ള വിദേശ നിക്ഷേപം സ്ഥിരമായി നിലനിൽക്കുകയും ചെയ്തു.
സ്ഥിരമായ സാമ്പത്തിക മിച്ചം, വികസന പദ്ധതികൾക്ക് വിദേശ കരുതൽ ശേഖരത്തെ ആശ്രയിക്കാതെയും വലിയ തോതിൽ വായ്പയെടുക്കാതെയും ധനസഹായം നൽകാൻ രാജ്യത്തിന് അവസരം നൽകുന്നു. ഇത് രാജ്യത്തിന്റെ ക്രെഡിറ്റ് സ്റ്റാൻഡിങ് മെച്ചപ്പെടുത്താനും ദീർഘകാല നിക്ഷേപകരെ ആകർഷിക്കാനും സഹായിക്കും. മുന്നേറ്റം നിലനിർത്തൽ, എണ്ണയിതര മേഖലകളിൽ കൂടുതൽ വളർച്ച, ആഭ്യന്തര ഉൽപാദന ശൃംഖലകൾ ശക്തിപ്പെടുത്തൽ, കയറ്റുമതി അടിത്തറ വിപുലീകരിക്കൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. കൂടാതെ, അത്യാവശ്യമില്ലാത്ത ഇറക്കുമതി കുറക്കുന്നതും പ്രാദേശിക ഉൽപന്നങ്ങളുടെ മൂല്യവർിത ഉൽപാദനം വർധിപ്പിക്കുന്നതും ദീർഘകാലാടിസ്ഥാനത്തിൽ കറന്റ് അക്കൗണ്ടിന് കൂടുതൽ ഗുണകരമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

