Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബഹ്റൈൻ സഞ്ചാരികൾ ഇറ്റലിയിൽ; അംബാസഡർ സ്വീകരിച്ചു
text_fieldsbookmark_border
മനാമ: വിവിധ രാജ്യങ്ങൾ സന്ദർശിച്ച് ഇറ്റലിയിലെത്തിയ എട്ട് ബഹ്റൈൻ യുവാക്കളെ ഇറ്റലിയിലെ ബഹ്റൈൻ അംബാസഡർ ഉസാമ ബിൻ അബ്ദുല്ല അൽ അബ്സി സ്വീകരിച്ചു. എട്ട് രാഷ്ട്രങ്ങളിലൂടെ സഞ്ചരിച്ചാണ് സംഘം കഴിഞ്ഞ ദിവസം ഇറ്റലിയിലെത്തിയത്.
സൗദി, കുവൈത്ത്, ഇറാഖ്, തുർക്കിയ, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിലൂടെ കഴിഞ്ഞ എട്ട് ദിവസങ്ങൾക്കിടെ ഇവർ സഞ്ചരിച്ചിരുന്നു. തങ്ങളുടെ യാത്രയിലൂടെ ബഹ്റൈന്റെ പാരമ്പര്യവും സംസ്കാരവും പ്രചരിപ്പിക്കുന്നതിന് ശ്രമിക്കുന്ന യുവാക്കളെ അദ്ദേഹം അനുമോദിക്കുകയും സുരക്ഷിതയാത്ര ആശംസിക്കുകയും ചെയ്തു.
Next Story

