കെയർ ഫോർ കേരള പദ്ധതിയിൽ കൈകോർത്ത് ബഹ്‌റൈൻ പ്രതിഭ
text_fieldsകെയർ ഫോർ കേരള പദ്ധതിയോട് െഎക്യദാർഢ്യം പ്രഖ്യാപിച്ച് ബഹ്‌റൈൻ പ്രതിഭ അംഗങ്ങൾ
മനാമ: കേരളത്തിലേക്ക് അടിയന്തരമായി ആവശ്യമുള്ള ജീവൻരക്ഷാ ഉപകരണങ്ങൾ പൊതുജന പങ്കാളിത്തത്തോടെ സർക്കാറിലേക്ക് നേരിട്ട് എത്തിക്കാനുള്ള 'കെയർ ഫോർ കേരള' പദ്ധതി ഭാഗമായി ബഹ്‌റൈൻ പ്രതിഭയും. ജീവൻരക്ഷാ ഉപകരണങ്ങളുടെയും മരുന്നുകളുടെയും ഇറക്കുമതിയിലുള്ള നിയന്ത്രണങ്ങളും നികുതിയും ഒഴിവാക്കിക്കൊണ്ട് കേന്ദ്ര സർക്കാർ ഇറക്കിയ ഉത്തരവിെൻറ സാധ്യതകളെ പൂർണമായും ഉപയോഗപ്പെടുത്താനായി പ്രവാസികളുടെയും പ്രവാസി സംഘടനകളുടെയും സഹകരണത്തോടെ കേരള സർക്കാറും നോർക്ക റൂട്സും ചേർന്ന് ആവിഷ്കരിച്ചിരിക്കുന്ന പദ്ധതിയാണ് 'കെയർ ഫോർ കേരള'.
ബഹ്‌റൈൻ പ്രതിഭ സമാഹരിച്ച 500 പൾസ് ഓക്‌സിമീറ്ററുകളും 10 ഓക്സിജൻ കോൺസെൻട്രേറ്ററുകളുമാണ് യു.എ.ഇയിൽനിന്നുള്ള ആദ്യ ബാച്ചിൽ കേരളത്തിലേക്ക് എത്തിയത്. 'കെയർ ഫോർ കേരള'യിലൂടെ എത്തുന്ന ഉപകരണങ്ങൾ കേരള സർക്കാറിനുവേണ്ടി കേരള മെഡിക്കൽ സർവിസസ് കോർപറേഷനാണ് ഏറ്റുവാങ്ങുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ ബഹ്‌റൈൻ പ്രതിഭ ഏറ്റെടുത്ത വാക്സിൻ ചലഞ്ചും നിരവധിപേർ ഏറ്റെടുത്തിരുന്നു.
ഈ ഉദ്യമത്തിൽ സഹകരിച്ച എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നതായി പ്രതിഭ ജനറൽ സെക്രട്ടറി എൻ.വി. ലിവിൻ കുമാറും പ്രസിഡൻറ് കെ.എം. സതീഷും പ്രസ്താവനയിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

