Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബ​ഹ്‌​റൈ​ൻ പ്ര​തി​ഭ...

ബ​ഹ്‌​റൈ​ൻ പ്ര​തി​ഭ ചെ​സ് പ​രി​ശീ​ല​ന ക്യാ​മ്പ് ആ​രം​ഭി​ച്ചു

text_fields
bookmark_border
ബ​ഹ്‌​റൈ​ൻ പ്ര​തി​ഭ ചെ​സ് പ​രി​ശീ​ല​ന ക്യാ​മ്പ് ആ​രം​ഭി​ച്ചു
cancel
camera_alt

ബ​ഹ്‌​റൈ​ൻ പ്ര​തി​ഭ ചെ​സ് പ​രി​ശീ​ല​ന ക്യാ​മ്പി​ൽ നി​ന്ന്

മ​നാ​മ: ബ​ഹ്‌​റൈ​ൻ പ്ര​തി​ഭ ഗു​ദൈ​ബി​യ യൂ​നി​റ്റും അ​ർ​ജു​ൻ​സ് അ​ക്കാ​ദ​മി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന മൂ​ന്ന് മാ​സ​ത്തെ ചെ​സ്സ് പ​രി​ശീ​ല​ന ക്യാ​മ്പി​ന് സ​ൽ​മാ​നി​യ​യി​ലെ പ്ര​തി​ഭ സെ​ന്റ​റി​ൽ തു​ട​ക്കം കു​റി​ച്ചു. ര​ണ്ട് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 60 വി​ദ്യാ​ർ​ത്ഥി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ക്യാ​മ്പ് പ്ര​തി​ഭ മ​നാ​മ മേ​ഖ​ല ക​മ്മി​റ്റി സെ​ക്ര​ട്ട​റി രാ​ജേ​ഷ് അ​റ്റാ​ച്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ചെ​സ് ക​ളി​യു​ടെ അ​ടി​സ്ഥാ​ന നി​യ​മ​ങ്ങ​ളും ത​ന്ത്ര​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി, ഉ​യ​ർ​ന്ന ത​ല​ത്തി​ലു​ള്ള മ​ത്സ​ര​പ​രി​ച​യ​ത്തി​ലേ​ക്ക് കു​ട്ടി​ക​ളെ ന​യി​ക്കു​ന്ന രീ​തി​യി​ലാ​ണ് പ​രി​ശീ​ല​ന പ​രി​പാ​ടി രൂ​പ​ക​ൽ​പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. കു​ട്ടി​ക​ളു​ടെ ബൗ​ദ്ധി​ക ശേ​ഷി, ഏ​കാ​ഗ്ര​ത, തീ​രു​മാ​ന​ക്ഷ​മ​ത, ആ​ത്മ​വി​ശ്വാ​സം എ​ന്നി​വ വ​ള​ർ​ത്തു​ന്ന​തി​ൽ ചെ​സ്സ് പ​രി​ശീ​ല​ന​ത്തി​ന്റെ പ്രാ​ധാ​ന്യം ഉ​ദ്ഘാ​ട​ക​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

പ്ര​തി​ഭ ജോ​യി​ന്റ് സെ​ക്ര​ട്ട​റി നി​ര​ൻ സു​ബ്ര​ഹ്മ​ണ്യ​ൻ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു. അ​ർ​ജു​ൻ​സ് അ​ക്കാ​ദ​മി ഡ​യ​റ​ക്ട​ർ അ​ർ​ജു​ൻ പ​രി​ശീ​ല​ന ക്യാ​മ്പി​ന്റെ പ്ര​വ​ർ​ത്ത​ന​രീ​തി​യും ല​ക്ഷ്യ​ങ്ങ​ളും വി​ശ​ദീ​ക​രി​ച്ചു. ഗു​ദൈ​ബി​യ യൂ​നി​റ്റ് പ്ര​സി​ഡ​ന്‍റ് ഷ​നി​ൽ കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

യൂ​നി​റ്റ് സെ​ക്ര​ട്ട​റി മ​നോ​ജ് പോ​ൾ സ്വാ​ഗ​തം ആ​ശം​സി​ക്കു​ക​യും മേ​ഖ​ല വൈ​സ് പ്ര​സി​ഡ​ന്‍റ് സ​രി​ത കു​മാ​ർ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. കു​ട്ടി​ക​ളി​ൽ വി​ശ​ക​ല​ന ചി​ന്ത​യും ആ​രോ​ഗ്യ​ക​ര​മാ​യ മ​ത്സ​ര​മ​നോ​ഭാ​വ​വും വ​ള​ർ​ത്തി​ക്കൊ​ണ്ട് ഭാ​വി​യി​ലെ ക​ഴി​വു​റ്റ പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ദീ​ർ​ഘ​കാ​ല പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​തെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chessBahrainBahrainiTraining Camp
News Summary - Bahraini talent chess training camp begins
Next Story