യൂട്യൂബ് മാസ്റ്റേഴ്സിൽ മികവുതെളിയിച്ച് ബഹ്റൈൻ വിദ്യാർഥിനി
text_fieldsഅനൂദ് ഖാലിദ് അൽ ഹമർ
മനാമ: യൂട്യൂബ് മാസ്റ്റേഴ്സ് മത്സരത്തിൽ മികവ് തെളിയിച്ച് ബഹ്റൈൻ വിദ്യാർഥിനി അനൂദ് ഖാലിദ് അൽ ഹമർ. ഏറ്റവും പ്രായം കുറഞ്ഞ മത്സരാർഥിയെന്ന പ്രത്യേകതയും ഈ മിടുക്കിക്ക് സ്വന്തം. അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്മെൻറിെൻറയും യു.എൻ ഓഫിസ് ഫോർ ഇൻവെസ്റ്റ്മെൻറ് ആൻഡ് ഐ.ടി മാർക്കറ്റിങ്ങിെൻറയും തംകീൻ തൊഴിൽ ഫണ്ടിെൻറയും വിവിധ മന്ത്രാലയങ്ങളുടെയും സഹകരണത്തോടെ നെറ്റ് ഫൗണ്ടേഷനാണ് ഐ.ടി ആൻഡ് വിഡിയോ മേക്കിങ് ഇനത്തിൽ മത്സരം സംഘടിപ്പിച്ചത്. 16നും 32നുമിടയിൽ പ്രായമുള്ളവരുടെ കഴിവുകൾക്കും ആശയങ്ങൾക്കും പ്രോത്സാഹനം നൽകുകയാണ് മത്സരത്തിെൻറ ലക്ഷ്യം. മത്സരത്തിൽ പങ്കെടുക്കാൻ സാധിച്ചതിൽ സന്തോഷം പങ്കിട്ട അനൂദ് ഒന്നാം സ്ഥാനം ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും വ്യക്തമാക്കി. അൽ ഹിദ്ദ് സെക്കൻഡറി സ്കൂൾ ഫോർ ഗേൾസ് വിദ്യാർഥിയാണ് അനൂദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

