ബഹ്റൈൻ-റഷ്യൻ വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി
text_fieldsബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി
മനാമ: ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി റഷ്യൻ വിദേശകാര്യ മന്ത്രി സീർഗി ലാഫ്റൂഫുമായി കൂടിക്കാഴ്ച നടത്തി.
മിഡിലീസ്റ്റ്, ഫലസ്തീൻ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് യു.എൻ രക്ഷാസമിതിയുടെ ഓപൺ ഫോറത്തിനിടെയായിരുന്നു കൂടിക്കാഴ്ച. ബഹ്റൈനും റഷ്യയും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും മെച്ചപ്പെട്ട നിലയിലാണെന്ന് വിലയിരുത്തി.
ഗസ്സയിലെ യുദ്ധ സാഹചര്യം, സമാധാനത്തിനുള്ള പോംവഴികൾ, യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ, മേഖലയിൽ സമാധാനം സ്ഥാപിക്കുന്നതിനുള്ള മാർഗങ്ങൾ എന്നിവയും ചർച്ചയായി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

