ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങിന് സാക്ഷിയായി ബഹ്റൈൻ പ്രതിനിധികളും
text_fieldsഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയ ബഹ്റൈൻ പ്രതിനിധികൾ
മനാമ: ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങിന് സാക്ഷിയായി ബഹ്റൈൻ പ്രതിനിധികളും. വത്തിക്കാനിലെ സെന്റ് മേരി മേജർ ബസിലിക്കയിൽ നടന്ന ചടങ്ങിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നിർദേശപ്രകാരം ഗതാഗത, ടെലികമ്യൂണിക്കേഷൻ മന്ത്രിയും കിങ് ഹമദ് ഗ്ലോബൽ സെന്റർ ഫോർ കോഎക്സിസ്റ്റൻസ് ആൻഡ് ടോളറൻസ് ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാനുമായ ഡോ. ശൈഖ് അബ്ദുല്ല ബിൻ അഹ്മദ് അൽ ഖലീഫ, നീതിന്യായ, ഇസ്ലാമിക കാര്യ, എൻഡോവ്മെന്റ് മന്ത്രി നവാഫ് അൽ മവാദ, ഫ്രാൻസിലെ ബഹ്റൈൻ അംബാസിഡറും വത്തിക്കാനിലെ നോൺ-റെസിഡന്റ് അംബാസഡറുമായ ഇസ്സാം അൽ ജാസിം എന്നിവരായിരുന്നു ബഹ്റൈനെ പ്രതിനിധീകരിച്ച് ചടങ്ങിന് പങ്കെടുത്തത്. ലോകരാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാർ, ഉന്നതനേതാക്കൾ, അന്താരാഷ്ട്ര പ്രമുഖർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
വത്തിക്കാൻ സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിനും വത്തിക്കാനിലെ ജനങ്ങൾക്കും ഹമദ് രാജാവിന്റെയും കിരീടാവകാശിയുടെയും ബഹ്റൈൻ ജനതയുടെയും അനുശോചനം ഡോ. ശൈഖ് അബ്ദുല്ലയുംഅൽ മവാദയും അറിയിച്ചു. മാർപാപ്പയുടെ മാനുഷിക സംഭാവനകളെയും സഹിഷ്ണുത, സഹവർത്തിത്വം, അനുകമ്പ, സമാധാനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ സമർപ്പിത ശ്രമങ്ങളെയും സംഘം പ്രശംസിച്ചു. രണ്ടര ലക്ഷത്തിലേറെ പേരാണ് മാർപാപ്പക്ക് നേരിട്ട് അനുശോചനമറിയിക്കാൻ വത്തിക്കാനിലെത്തിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

