മുസ്ലിം ലീഗ് ദേശീയ കൗൺസിലിൽ ബഹ്റൈൻ പ്രതിനിധികൾ പങ്കെടുത്തു
text_fieldsമനാമ: മുസ്ലിം ലീഗ് ദേശീയ സമിതി അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ട കെ.എം.സി.സി ബഹ്റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാൻ, ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങര എന്നിവർ ചെന്നൈയിൽ നടന്ന പാർട്ടിയുടെ ദേശീയ കൗൺസിലിൽ പങ്കെടുത്തു. കെ.എം.സി.സി ആസ്ഥാനത്ത് നടന്ന എക്സിക്യൂട്ടിവ് യോഗത്തിൽ ദേശീയ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഹബീബ് റഹ്മാനെയും ശംസുദ്ദീൻ വെള്ളികുളങ്ങരയെയും അഭിനന്ദിച്ചു.
ദേശീയ തലത്തിൽ നടത്തിയ മെംബർഷിപ് കാമ്പയിനും സംസ്ഥാന കമ്മിറ്റി രൂപവത്കരണങ്ങളും പൂർത്തിയാക്കിയതിനെ തുടർന്ന് നടന്ന മുസ്ലിം ലീഗ് ദേശീയ കൗൺസിൽ ഇന്നലെ ചെന്നൈയിൽ അബൂ പാലസ് ഓഡിറ്റോറിയത്തിൽ നടന്ന സംഘടന ചരിത്രത്തിൽ പുതിയ ചരിത്രം സൃഷ്ടിച്ച ദേശീയ മെംബർഷിപ് കാമ്പയിൻ ഓൺലൈനായിട്ടാണ് നടന്നത്. കേരളത്തിലേതു പോലെ വ്യക്തിഗത വിവരങ്ങൾ ഓൺലൈനായി ചേർത്ത് നടത്തിയ കാമ്പയിൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലടക്കം വലിയ പ്രതികരണമാണ് സൃഷ്ടിച്ചത്.
മെംബർഷിപ് പൂർത്തിയാക്കി ജില്ല കൗൺസിലുകളും സംസ്ഥാന കൗൺസിലുകളും വ്യവസ്ഥാപിതമായി ചേർന്ന് കമ്മിറ്റികൾ നിലവിൽ വന്നതിനുശേഷമാണ് ചെന്നൈ ദേശീയ കൗൺസിൽ നടന്നത്. അടുത്ത മെംബർഷിപ് കാലയളവുവരെ പാർട്ടിയെ നയിക്കുന്ന ദേശീയ നേതൃത്വത്തെ കൗൺസിൽ തെരഞ്ഞെടുത്തു. ചരിത്ര പ്രാധാന്യമുള്ള കൗൺസിൽ മീറ്റിൽ പങ്കെടുക്കാൻ സാധിച്ചതിന്റെ സന്തോഷം കെ.എം.സി.സി ബഹ്റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാൻ, ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങര എന്നിവർ പങ്കുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

