Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightബ​ഹ്റൈ​ൻ...

ബ​ഹ്റൈ​ൻ പ്ര​ധാ​ന​മ​ന്ത്രി ഒ​മാ​ൻ സു​ൽ​ത്താ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

text_fields
bookmark_border
ബ​ഹ്റൈ​ൻ പ്ര​ധാ​ന​മ​ന്ത്രി ഒ​മാ​ൻ സു​ൽ​ത്താ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
cancel
camera_alt

ഒ​മാ​ൻ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി എ​ത്തി​യ ബ​ഹ്‌​റൈ​ൻ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് അ​ൽ ഖ​ലീ​ഫ ഒ​മാ​ൻ സാ​മ്പ​ത്തി​ക കാ​ര്യ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി സ​യ്യി​ദ് ദി ​യ​സി​ൻ ബി​ൻ ഹൈ​ത​മി​നെ അ​ഭി​വാ​ദ്യം​ചെ​യ്യു​ന്നു (ഇ​ട​ത്ത്), ഇ​രു​വ​രെ​യും വി​മാ​ന​ത്താ​വ​ള​ത്തി​ൽ റോ​യ​ൽ ആ​ർ​മി ബ​ഹു​മ​തി​ക​ളോ​ടെ സ്വീ​ക​രി​ക്കു​ന്നു (മ​ധ്യ​ത്തി​ൽ), മ​സ്‌​ക​ത്തി​ലെ അ​ൽ ബ​റ​ക്ക കൊ​ട്ടാ​ര​ത്തി​ൽ സു​ൽ​ത്താ ഹൈ​തം ബി​ൻ താ​രി​ഖു​മാ​യി സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് അ​ൽ ഖ​ലീ​ഫ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു

മ​സ്ക​ത്ത്: ബ​ഹ്‌​റൈ​ൻ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് അ​ൽ ഖ​ലീ​ഫ ഒ​മാ​ൻ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. മ​സ്‌​ക​ത്തി​ലെ അ​ൽ ബ​റ​ക്ക കൊ​ട്ടാ​ര​ത്തി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ വ്യാ​പാ​രം, നി​ക്ഷേ​പം, പ്രാ​ദേ​ശി​ക സ്ഥി​ര​ത എ​ന്നി​ങ്ങ​നെ നി​ര​വ​ധി വി​ഷ​യ​ങ്ങ​ളി​ൽ ഇ​രു​പ​ക്ഷ​വും അ​ഭി​പ്രാ​യ​ങ്ങ​ൾ കൈ​മാ​റി. ഒ​മാ​നി​ലെ​ത്തി​യ ബ​ഹ്റൈ​ൻ പ്ര​ധാ​ന​മ​ന്ത്രി​ക്ക് വ​ൻ വ​ര​വേ​ൽ​പാ​ണ് ഒ​രു​ക്കി​യ​ത്. മ​സ്ക​ത്തി​ലെ രാ​ജ​കീ​യ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സാ​മ്പ​ത്തി​ക കാ​ര്യ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി സ​യ്യി​ദ് ദി ​യ​സി​ൻ ബി​ൻ ഹൈ​തം ബ​ഹ്‌​റൈ​ൻ പ്ര​ധാ​ന​മ​ന്ത്രി​യെ സ്വീ​ക​രി​ച്ചു. റോ​യ​ൽ ആ​ർ​മി ഗാ​ർ​ഡ് ഓ​ഫ് ഓ​ണ​ർ ന​ൽ​കി.

ബ​റ​ക കൊ​ട്ടാ​ര​ത്ത​ലെ​ത്തി​യ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ ബ​ഹ്‌​റൈ​ൻ രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​യു​ടെ ആ​ശം​സാ​സ​ന്ദേ​ശം സു​ൽ​ത്താ​നെ അ​റി​യി​ച്ചു. വ്യാ​പാ​രം, നി​ക്ഷേ​പം, മ​റ്റ് പ്ര​ധാ​ന മേ​ഖ​ല​ക​ൾ എ​ന്നി​വ​യി​ലു​ട​നീ​ളം ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ലാ​ണ് ച​ർ​ച്ച​ക​ൾ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ച​ത്. പ​ര​സ്പ​ര താ​ൽ​പ​ര്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​നും അ​ത​ത് രാ​ജ്യ​ങ്ങ​ളി​ലെ സു​സ്ഥി​ര വി​ക​സ​ന​ത്തെ പി​ന്തു​ണ​ക്കു​ന്ന​തി​നു​മു​ള്ള പ​ങ്കാ​ളി​ത്തം കൂ​ടു​ത​ൽ ആ​ഴ​ത്തി​ലാ​ക്കാ​നു​ള്ള പ​ദ്ധ​തി​യും ഇ​രു​പ​ക്ഷ​വും ച​ർ​ച്ച​ചെ​യ്തു.

ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ സ്ഥി​ര​ത​യും സ​മൃ​ദ്ധി​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് സം​ഭാ​ഷ​ണ​ത്തി​ന്റെ​യും ഏ​കോ​പ​ന​ത്തി​ന്റെ​യും പ്രാ​ധാ​ന്യം ഇ​രു​വി​ഭാ​ഗ​വും ആ​വ​ർ​ത്തി​ച്ചു. സ​മീ​പ​കാ​ല പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള കാ​ഴ്ച​പ്പാ​ടു​ക​ളും കൈ​മാ​റി.

സാ​മ്പ​ത്തി​ക കാ​ര്യ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി ഒ​മാ​ൻ ഭാ​ഗ​ത്ത് നി​ന്ന് സ​യ്യി​ദ് ദി ​യ​സി​ൻ ബി​ൻ ഹൈ​തം, റോ​യ​ൽ കോ​ട​തി ദി​വാ​ൻ മ​ന്ത്രി ഖാ​ലി​ദ് ബി​ൻ ഹി​ലാ​ൽ അ​ൽ ബു​സൈ​ദി, ആ​ഭ്യ​ന്ത​ര മ​ന്ത്രി ഹ​മൂ​ദ് ബി​ൻ ഫൈ​സ​ൽ അ​ൽ ബു​സൈ​ദി, ധ​ന​മ​ന്ത്രി സു​ൽ​ത്താ​ൻ ബി​ൻ സ​ലീം അ​ൽ ഹ​ബ്സി, സ്വ​കാ​ര്യ ഓ​ഫി​സ് മേ​ധാ​വി ഡോ. ​ഹ​മ​ദ് ബി​ൻ സ​ഈ​ദ് അ​ൽ ഔ​ഫി, മ​ന്ത്രി​സ​ഭ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശൈ​ഖ് അ​ൽ ഫ​ദ​ൽ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഹാ​ർ​ത്തി, ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​ഹി​ലാ​ൽ ബി​ൻ അ​ലി അ​ൽ സ​ബ്തി, വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രി അ​ൻ​വ​ർ ബി​ൻ ഹി​ലാ​ൽ അ​ൽ ജ​ബ്രി, ബ​ഹ്റൈ​ൻ മ​ന്ത്രി​മാ​രും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ഖാ​ലി​ദ് ബി​ൻ അ​ബ്ദു​ള്ള അ​ൽ ഖ​ലീ​ഫ, ശൈ​ഖ് ഈ​സ ബി​ൻ സ​ൽ​മാ​ൻ അ​ൽ ഖ​ലീ​ഫ, ശൈ​ഖ് സ​ൽ​മാ​ൻ ബി​ൻ ഖ​ലീ​ഫ അ​ൽ ഖ​ലീ​ഫ, യാ​സി​ർ ബി​ൻ ഇ​ബ്രാ​ഹിം ഹു​മൈ​ദാ​ൻ, ഡോ. ​ജ​ലീ​ല ബി​ൻ​ത് അ​ൽ സ​യ്യി​ദ് ജ​വാ​ദ് ഹ​സ്സ​ൻ, ഹ​മ​ദ് ബി​ൻ ഫൈ​സ​ൽ അ​ൽ മ​ൽ​ക്കി, അ​ബ്ദു​ല്ല ബി​ൻ ആ​ദി​ൽ ഫ​ഖ്‌​റോ, ശൈ​ഖ് സ​ൽ​മാ​ൻ ബി​ൻ അ​ഹ​മ്മ​ദ് അ​ൽ ഖ​ലീ​ഫ, ഡോ. ​ജു​മാ ബി​ൻ അ​ഹ​മ്മ​ദ് അ​ൽ കാ​ബി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഹ്ര​സ്വ സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി ഞാ​യ​റാ​ഴ്ച വൈ​കീ​ട്ടോ​ടെ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് അ​ൽ ഖ​ലീ​ഫ ഒ​മാ​നി​ൽ​നി​ന്ന് മ​ട​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahrainOmangulfnewsmalayalam
News Summary - Bahraini Prime Minister meets with Sultan of Oman
Next Story