ബഹ്റൈൻ പ്രതിഭ എം.ടി യുടെ ‘മഹാസാഗരം’ അരങ്ങിലെത്തിക്കുന്നു
text_fields‘മഹാസാഗരം’ നാടകത്തിന്റെ പോസ്റ്റർ പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ, നാടകത്തിന്റെ സംവിധായകൻ വിനോദ് വി.ദേവന് നൽകി പ്രകാശനം ചെയ്യുന്നു
മനാമ: ബഹ്റൈൻ പ്രതിഭയുടെ 40ാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച് മലയാളത്തിന്റെ പ്രിയ കഥാകാരൻ എം.ടി. വാസുദേവൻ നായരുടെ ജീവിതവും അദ്ദേഹത്തിന്റെ പന്ത്രണ്ട് രചനകളും കോർത്തിണക്കിയ ‘മഹാസാഗരം’ ഡിസംബറിൽ ബഹ്റൈൻ പ്രതിഭ നാടകവേദി അരങ്ങിലെത്തിക്കുന്നു. അകാലത്തിൽ പൊലിഞ്ഞ നാടകക്കാരൻ പ്രശാന്ത് നാരായണനാണ് മഹാസാഗരം രുക്കിയത്.
തന്റെ അവസാനകാലം അദ്ദേഹം സ്റ്റേജിൽ അവതരിപ്പിച്ചു കൊണ്ടിരുന്ന നാടകം കൂടിയാണ് മഹാസാഗരം . പ്രസിദ്ധ എഴുത്തുകാരൻ വി.ആർ. സുധീഷാണ് മഹാസാഗരത്തിന്റെ നാടകഭാഷ്യം ഒരുക്കിയത്. എം.ടിയുടെ നവതി ആഘോഷവും പ്രശാന്ത് നാരായണന്റെ അനുസ്മരണവും ഒരുമിച്ച് ചേരുന്ന അവിസ്മരണീയ അരങ്ങാവും പ്രതിഭയുടെ 40ാം വർഷിക വേദി.
അമ്പതിൽപരം കലാകാരന്മാരെ അണിനിരത്തി ഈ നാടകം ബഹ്റൈൻ പ്രതിഭക്ക് വേണ്ടി സംവിധാനം ചെയ്യുന്നത് ബഹ്റൈനിലെ നാടക കലാകാരൻ വിനോദ് വി. ദേവനാണ്.
നാടകത്തിന്റെ ആദ്യ പോസ്റ്റർ പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ, നാടക സംവിധായകൻ വിനോദ് വി.ദേവന് നൽകി പ്രകാശനം ചെയ്തു. പ്രതിഭ പ്രസിഡന്റ് ബിനു മണ്ണിൽ, നാടകവേദി കൺവീനർ എൻ.കെ. അശോകൻ, പ്രതിഭ മുഖ്യ രക്ഷാധികാരി പി. ശ്രീജിത്ത്, പ്രതിഭ രക്ഷാധികാരി സമിതിയംഗം എൻ.കെ. വീരമണി, വനിതവേദി സെക്രട്ടറി റീഗ പ്രദീപ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. നാടകത്തിന്റെ റിസർച് സ്റ്റഡി നടത്തിയത് പ്രശാന്ത് നാരായണന്റെ പങ്കാളി കല സാവിത്രിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

