ബഹ്റൈനി-ഒമാനി പെർഫ്യൂം എക്സിബിഷൻ തുടങ്ങി
text_fieldsബഹ്റൈനി-ഒമാനി പെർഫ്യൂം എക്സിബിഷൻ വ്യവസായ, വാണിജ്യ മന്ത്രി സായിദ് റാഷിദ് അൽസയാനി ഉദ്ഘാടനം ചെയ്യുന്നു
മനാമ: പ്രഥമ ബഹ്റൈനി-ഒമാനി പെർഫ്യൂം എക്സിബിഷന് തുടക്കമായി. അവന്യൂസ് മാളിൽ നടക്കുന്ന പ്രദർശനം വ്യവസായ, വാണിജ്യ മന്ത്രി സായിദ് റാഷിദ് അൽസയാനി ഉദ്ഘാടനംചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം കൂടുതൽ ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായാണ് പ്രദർശനം സംഘടിപ്പിക്കുന്നത്.
സരി ഇന്റർനാഷനൽ കൺസൽട്ടിങ് ആൻഡ് എക്സിബിഷൻസ് കമ്പനി, ബഹ്റൈനി-ഒമാനി ഫ്രൻഡ്ഷിപ് സൊസൈറ്റി എന്നിവ ചേർന്നാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്. ബഹ്റൈൻ, യു.എ.ഇ, സൗദി അറേബ്യ, ഒമാൻ, കുവൈത്ത് എന്നിവിടങ്ങളിലെ 20 പെർഫ്യൂം കമ്പനികൾ പങ്കെടുക്കുന്ന പ്രദർശനം ശനിയാഴ്ച സമാപിക്കും.

