വിനോദത്തിനായി പോയ ബഹ്റൈനി പൗരൻ തായ്‌ലൻഡിൽ കടലിൽ മുങ്ങി മരിച്ചു
text_fieldsമനാമ: തായ്‌ലൻഡിലെ ഫുക്കറ്റിൽ കടലിൽ ശക്തമായ തിരമാലകളിൽപ്പെട്ട് ബഹ്റൈനി യുവാവിന് ദാരുണാന്ത്യം. തായ്‌ലൻഡിൽ വിനോദത്തിനായി പോയ ജാസിം അൽമെഷാഖാസാണ് മുങ്ങിമരിച്ചത്. ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. ജാസിമും അദ്ദേഹത്തിന്റെ രണ്ട് സഹോദരന്മാരും കരോൺ ബീച്ചിൽ കടലിലിറങ്ങിയപ്പോഴായിരുന്നു സംഭവം. തീരത്ത് അപകടസാധ്യത സൂചിപ്പിക്കുന്ന അപായ സൂചനകൾ ഉണ്ടായിരുന്നിട്ടും ഇവർ അത് അവഗണിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. മൂന്ന് പേരും ശക്തമായ തിരമാലയിലകപ്പെടുകയായിരുന്നു. ലൈഫ് ഗാർഡുകളുടെ സമയോചിതമായ ഇടപെടലിലൂടെ ജാസിമിന്റെ സഹോദരങ്ങളായ അഹമ്മദ്, മുഹമ്മദ് അൽമേഷാഖാസ് എന്നിവരെ രക്ഷപ്പെടുത്തി. എന്നാൽ, ജാസിമിനെ കാണാതാകുകയായിരുന്നു. രാത്രി മുഴുവൻ നീണ്ടുനിന്ന തിരച്ചിലിനൊടുവിൽ ഞായറാഴ്ച രാവിലെയാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. സെപ്റ്റംബർ 14നാണ് ഇവർ തായ്‌ലൻഡിലെ ഫുക്കറ്റിൽ എത്തിയത്. ബഹ്‌റൈൻ എംബസിയുമായി ബന്ധപ്പെട്ട് ആവശ്യമായ തുടർ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് കരോൺ പോലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

