Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ബഹ്‌റൈൻ സ്വദേശി മരിച്ചു; പ്രതി കസ്റ്റഡിയിൽ

text_fields
bookmark_border
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ബഹ്‌റൈൻ സ്വദേശി മരിച്ചു; പ്രതി കസ്റ്റഡിയിൽ
cancel

മനാമ: അൽ ഖുദ്സ് അവന്യൂവിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബഹ്‌റൈൻ സ്വദേശി ആശുപത്രിയിൽ മരിച്ചു. അപകടത്തിൽ മറ്റ് രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. സെപ്റ്റംബർ 7-ന് വൈകുന്നേരമായിരുന്നു സംഭവം. ട്രാഫിക് സിഗ്നലിന് സമീപം ശ്രദ്ധയില്ലാതെയും വേഗത കുറയ്ക്കാതെയും എത്തിയ കാർ, സിഗ്നലിൽ നിർത്തിയിട്ടിരുന്ന മറ്റൊരു വാഹനത്തിൽ ഇടിച്ചാണ് അപകടമുണ്ടായത്. നിർത്തിയിട്ടിരുന്ന കാർ ഓടിച്ചിരുന്നയാൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഇയാളുടെ സഹോദരിക്കും, അപകടമുണ്ടാക്കിയ കാറിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരനും പരിക്കേറ്റു.

പ്രതിയായ ഡ്രൈവറെ ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. തുടർന്ന് ഇയാളെ വിചാരണയ്ക്ക് മുൻപുള്ള കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. പ്രതിയെ ക്രിമിനൽ വിചാരണയ്ക്കായി കോടതിയിൽ ഹാജരാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് പ്രൊസിക്യൂഷൻ വ്യക്തമാക്കി. പൊതുജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും നിയമനടപടികൾ കർശനമായി പാലിക്കുമെന്നും പബ്ലിക് പ്രൊസിക്യൂഷൻ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bahraini national dies after being injured in car accident; suspect in custody
Next Story