റഷ്യൻ സാംസ്കാരിക മന്ത്രിയെ ബഹ്റൈൻ വിദേശകാര്യ മന്ത്രി സ്വീകരിച്ചു
text_fieldsറഷ്യൻ സാംസ്കാരിക മന്ത്രി ഓൾഗ പോറിസോഫ്ന ലിയോപിമോവയെ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി സ്വീകരിച്ചപ്പോൾ
മനാമ: ബഹ്റൈൻ സന്ദർശനത്തിനെത്തിയ റഷ്യൻ സാംസ്കാരിക മന്ത്രി ഓൾഗ പോറിസോഫ്ന ലിയോപിമോവയെ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി സ്വീകരിച്ചു. ബഹ്റൈൻ-റഷ്യ സാമ്പത്തിക, വ്യാപാര, വൈജ്ഞാനിക, ഐ.ടി സംയുക്ത സർക്കാർ കമ്മിറ്റിയുടെ മൂന്നാമത് യോഗത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു അവർ.
മന്ത്രി ഓൾഗയെയും സംഘത്തെയും ബഹ്റൈനിലേക്ക് സ്വാഗതം ചെയ്ത വിദേശകാര്യ മന്ത്രി റഷ്യയുമായുള്ള ബഹ്റൈന്റെ ബന്ധം ശക്തമായി തുടരുന്നതിലുള്ള സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. ഇരുരാജ്യങ്ങളും തമ്മിൽ വിവിധ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ ആരായുകയും ചെയ്തു. കൂടിക്കാഴ്ചയിൽ യൂറോപ്യൻ കാര്യ ഡയറക്ടറേറ്റ് മേധാവി അഹ്മദ് ഇബ്രാഹിം അൽ ഖറൈനീസ്, ബഹ്റൈനിലെ റഷ്യൻ അംബാസഡർ അലക്സി സ്കോസിറേഫ് എന്നിവരും സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

