Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇ​നാ​റ മോ​ൾ​ക്കാ​യി...

ഇ​നാ​റ മോ​ൾ​ക്കാ​യി ബ​ഹ്‌​റൈ​ൻ പ്ര​വാ​സി​ക​ളും കൈ​കോ​ർ​ക്കു​ന്നു

text_fields
bookmark_border
ഇ​നാ​റ മോ​ൾ​ക്കാ​യി ബ​ഹ്‌​റൈ​ൻ പ്ര​വാ​സി​ക​ളും കൈ​കോ​ർ​ക്കു​ന്നു
cancel
camera_alt

ഇ​നാ​റ മോ​ൾ​

മ​നാ​മ: സ്‌​പൈ​ന​ൽ മ​സ്​​കു​ല​ർ അ​ട്രോ​ഫി എ​ന്ന അ​പൂ​ർ​വ രോ​ഗ ബാ​ധി​ത​യാ​യ ക​ണ്ണൂ​ർ മു​ഴു​പ്പി​ല​ങ്ങാ​ട് സ്വ​ദേ​ശി ഇ​നാ​റ മോ​ളു​ടെ ചി​കി​ത്സ​ക്കാ​യി ബ​ഹ്‌​റൈ​ൻ പ്ര​വാ​സി​ക​ൾ കൈ​കോ​ർ​ക്കു​ന്നു. ഏ​ക​ദേ​ശം 18 കോ​ടി​യോ​ളം രൂ​പ വി​ല​വ​രു​ന്ന മ​രു​ന്നി​ന് പ​ണം ക​ണ്ടെ​ത്താ​നാ​വാ​തെ ചി​കി​ത്സ വൈ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ബ​ഹ്​​റൈ​ൻ പ്ര​വാ​സി​ക​ളും രം​ഗ​ത്തി​റ​ങ്ങു​ന്ന​ത്. ര​ണ്ട് മാ​സ​ത്തി​ല​ധി​ക​മാ​യി ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ൾ വി​ചാ​രി​ച്ച​രീ​തി​യി​ൽ ഫ​ല​പ്രാ​പ്തി​യി​ൽ എ​ത്താ​ത്ത​തി​നാ​ൽ പി​താ​വ് മു​ഹ​മ്മ​ദ് റാ​ഷി​ദ് ബ​ഹ്‌​റൈ​ൻ പ്ര​വാ​സി​സ​മൂ​ഹ​ത്തോ​ടും സ​ഹാ​യം അ​ഭ്യ​ർ​ഥി​ക്കു​ക​യാ​യി​രു​ന്നു. ഇ​നാ​റ മോ​ൾ​ക്ക് സ​ഹാ​യ​മെ​ത്തി​ക്കു​ന്ന​തി​നാ​യി ക​ഴി​ഞ്ഞ​ദി​വ​സം ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഇ​തി​നാ​യി ക​മ്മി​റ്റി​ക്ക്​ രൂ​പം​ന​ൽ​കി. എ​ബ്ര​ഹാം ജോ​ൺ, ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്ത്, സു​ബൈ​ർ ക​ണ്ണൂ​ർ, ബ​ഷീ​ർ അ​മ്പ​ലാ​യി, ഹ​സൈ​നാ​ർ ക​ള​ത്തി​ങ്ക​ൽ, ജ​മാ​ൽ ന​ദ്‌​വി എ​ന്നി​വ​രാ​ണ്​ ര​ക്ഷാ​ധി​കാ​രി​ക​ൾ. മ​ജീ​ദ് ത​ണ​ൽ (ചെ​യ​ർ​മാ​ൻ), ഹാ​രി​സ് പ​ഴ​യ​ങ്ങാ​ടി (ക​ൺ​വീ​ന​ർ), ന​ജീ​ബ് ക​ട​ലാ​യി (വൈ​സ് ചെ​യ​ർ​മാ​ൻ), ജെ.​പി.​കെ. തി​ക്കോ​ടി (ജോ. ​ക​ൺ​വീ​ന​ർ) എ​ന്നി​വ​രാ​ണ്​ മ​റ്റ്​ ഭാ​ര​വാ​ഹി​ക​ൾ. അ​സാ​ധ്യ​മാ​യ​തൊ​ക്കെ പ​ങ്കാ​ളി​ത്തം​കൊ​ണ്ട് സാ​ധ്യ​മാ​ക്കി​യി​ട്ടു​ള്ള ബ​ഹ്‌​റൈ​നി​ലെ എ​ല്ലാ മ​നു​ഷ്യ​സ്​​നേ​ഹി​ക​ളും കു​ഞ്ഞി​നെ സ​ഹാ​യി​ക്കാ​ൻ മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്നും വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് 33172285, 39755678 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​ഭ്യ​ർ​ഥി​ച്ചു. നേ​രി​ട്ട് പ​ണ​മ​യ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക്​ സ്​​റ്റേ​റ്റ് ബാ​ങ്കി​െൻറ കാ​ടാ​ച്ചി​റ ബ്രാ​ഞ്ചി​ൽ Sajitha T, Hameed P, Hashim AP IFSC CODE: SBIN 0071263. A/C No. 403 441 997 87 എ​ന്ന അ​ക്കൗ​ണ്ട്​ ന​മ്പ​റി​ലും ഗൂ​ഗ്ൾ പേ 85905 08864 FARSANA KT ​എ​ന്ന ന​മ്പ​റി​ലും അ​യ​ക്കാ​വു​ന്ന​താ​ണ്. 9447082612, 9745412644 എ​ന്നീ ന​മ്പ​റു​ക​ളി​ൽ നാ​ട്ടി​ലു​ള്ള​വ​രു​മാ​യും ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrininara mol
News Summary - Bahraini expatriates also join to help Inara Mol
Next Story