ലോകതൊഴിലാളി ദിനം ആേഘാഷിച്ച് ബഹ്റൈൻ പ്രവാസി സംഘടനകൾ
text_fieldsഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച തൊഴിലാളി ദിന പരിപാടി
ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ
മനാമ: 2025 ലെ അന്താരാഷ്ട്ര തൊഴിലാളി ദിനത്തോടനുബന്ധിച്ച്, ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ ബഹ്റൈൻ ആഭ്യന്തര മന്ത്രാലയത്തിന്റെ പിന്തുണയോടെ ലുലു ദാന മാളിലെ എപ്പിക്സ് സിനിമാസിൽ തൊഴിലാളികൾ പ്രദർശനമൊരുക്കി. ഏകദേശം 250 തൊഴിലാളികൾക്കാണ് പ്രദർശനമൊരുക്കിയത്. സ്ത്രീ വീട്ടുജോലിക്കാർ ഉൾപ്പെടെ വൈവിധ്യമാർന്ന ഒരു കൂട്ടം തൊഴിലാളികളെ ഉൾപ്പെടുത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. മിക്ക തൊഴിലാളികൾക്കും ഇത് ബഹ്റൈനിലെ ആദ്യമായി ലഭിക്കുന്ന ഒരു സിനിമാറ്റിക് അനുഭവം ആയിരുന്നു.
ജനറൽ സെക്രട്ടറി അനീഷ് ശ്രീധരൻ, ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തവരെ സ്വാഗതം ചെയ്തു. വൈസ് ചെയർമാൻ പങ്കജ് നല്ലൂർ പ്രവർത്തനങ്ങൾ വിശദീകരിച്ചു, ഉപദേഷ്ടാവ് ഡോ. ബാബു രാമചന്ദ്രൻ തൊഴിലാളികളെ അഭിസംബോധന ചെയ്യുകയും അതിഥികളുടെ സാന്നിധ്യത്തിനും പിന്തുണക്കും നന്ദി പറയുകയും ചെയ്തു. പങ്കെടുത്ത ഓരോരുത്തർക്കും ദി ഡൊമൈൻ ഹോട്ടൽ കൊണ്ടുവന്ന ലഘുഭക്ഷണം, ജ്യൂസ്, വെള്ളം എന്നിവ നൽകി. കൂടാതെ, സിനിമയുടെ സമാപനത്തിൽ, എല്ലാ അതിഥികൾക്കും ലുലു കെയേഴ്സ് കൊണ്ടുവന്ന ഭക്ഷണപ്പാക്കറ്റുകൾ നൽകി.
ബഹ്റൈൻ മലയാളി ബിസിനസ് ഫോറം
ബി.എം.ബി.എഫിന്റെ നേതൃത്വത്തിൽ തൊഴിലാളി സഹോദരങ്ങൾക്ക് ഭക്ഷണവും കുടിവെള്ളവും വിതരണം നടത്തി. രാജ്യം കടുത്ത വേനലിലേക്ക് കടന്നതോടെ തൊഴിലിടങ്ങളിൽ തൊഴിലാളി സഹോദരങ്ങൾക്ക് ആശ്വാസമായി നടത്തിവരാറുള്ള ബി.എം.ബി.എഫ് ഹെൽപ് ആൻഡ് ഡ്രിംങ് പദ്ധതിക്കും അടുത്തമാസം തുടക്കമാവുമെന്നും ബഹ്റൈൻ മലയാളി ബിസിനസ് ഫോറം ഭാരവാഹികൾ അറിയിച്ചു.
സെവൻ ആർട്സ് കൾചറൽ ഫോറം
ബഹ്റൈനിലെ കലാസാംസ്കാരിക സംഘടനയായ സെവൻ ആർട്സ് കൾചറൽ ഫോറം വിവിധ പരിപാടികളോടെ അദ്ലിയ ഓറ ആർട്സ്ൽ മേയ്ദിനാഘോഷം സംഘടിപ്പിച്ചു. പ്രസിഡന്റ് ജേക്കബ് തേക്കുതോടിന്റെ അധ്യക്ഷതയിൽ ജനറൽ സെക്രട്ടറി ബൈജു മലപ്പുറം സ്വാഗതവും ജോ. സെക്രട്ടറി ജയേഷ് താന്നിക്കൽ നന്ദിയും പറഞ്ഞു. ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടിവ് കമ്മിറ്റി മെംബർ ബിജു ജോർജ് മെയ്ദിന സന്ദേശം നൽകി.
സെവൻ ആർട്സ് കൾചറൽ ഫോറം മെയ്ദിന പരിപാടി
സെവൻ ആർട്സ് ചെയർമാൻ മനോജ് മയ്യന്നൂർ, രക്ഷാധികാരി മോനി ഓടിക്കണ്ടത്തിൽ, ഡോ. ബാബു രാമചന്ദ്രൻ, സാമൂഹിക പ്രവർത്തകരായ ഇ.വി രാജീവൻ, കാത്തു സച്ചിൻദേവ്, ഷറഫ് കുഞ്ഞി, സത്യൻ പേരാമ്പ്ര, ട്രഷറർ തോമസ് ഫിലിപ്പ്, കമ്യൂണിറ്റി സർവിസ് സെക്രട്ടറി മണിക്കുട്ടൻ മറ്റു ഭാരവാഹികളായ ബോബി പുളിമൂട്ടിൽ മിനി റോയി, അഞ്ചു സന്തോഷ്, റോയ് മാത്യു, സുജ മോനി എന്നിവർ ചടങ്ങിൽ സംസാരിച്ചു.
ബഹ്റൈൻ മലപ്പുറം ജില്ല ഫോറം
ലോക തൊഴിലാളി ദിനത്തിൽ ബഹ്റൈൻ മലപ്പുറം ജില്ല ഫോറം ദാർ അൽ ശിഫ മെഡിക്കൽ സെന്ററുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഹൂറയിലെ ദാർ അൽ ശിഫ മെഡിക്കൽ സെന്ററിൽ നടന്ന ആരോഗ്യ പരിശോധന ക്യാമ്പിൽ ആയിരത്തോളം ആളുകൾ പങ്കെടുത്തതായി സംഘാടകർ അറിയിച്ചു.
ബഹ്റൈൻ മലപ്പുറം ജില്ല ഫോറം സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ്
ബഹ്റൈൻ പാർലമെന്റ് അംഗം മറിയം അൽ ദയിൻ മുഖ്യാതിഥിയായ പരിപാടിയിൽ ബഹ്റൈനിലെ സാമൂഹിക സംസ്കാരിക പ്രവർത്തകരായ സുബൈർ കണ്ണൂർ, രാജു കല്ലുമ്പുറം, ഇ.വി രാജീവൻ, മനോജ് വടകര, ഒ.കെ കാസിം, ബാബു മാഹി, അൻവർ കണ്ണൂർ, സൽമാനുൽ ഫാരിസ്, നിസാർ കുന്നംകുളത്തിങ്ങൽ, ഹുസ്സൈൻ വയനാട് തുടങ്ങിയവർ സംബന്ധിച്ചു.
ബി.ഡി.എം.എഫ് അഡ് ഹോക്ക് കമ്മിറ്റി ചെയർമാൻ ബഷീർ അമ്പലായി, ജനറൽ കൺവീനർ ഷമീർ പൊട്ടച്ചോല, മറ്റു ഭാരവാഹികളായ സലാം മമ്പാട്ടുമൂല, ഫസലുൽ ഹഖ്, അൻവർ നിലമ്പൂർ, മൻഷീർ കൊണ്ടോട്ടി, റംഷാദ് അയിലക്കാട്, ഷിബിൻ തോമസ്, അഷറഫ് തിരൂർ, വാഹിദ് തിരൂർ, മുജീബ് തവനൂർ സകരിയ്യ പൊന്നാനി, റസാക്ക് പൊന്നാനി, മുഹ്സിൻ മൂപ്പൻ, ബഷീർ തറയിൽ, ദാർ അൽ ശിഫ മാർക്കറ്റിങ് ബിസ്സിനെസ്സ് ഡെവലപ്മെന്റ് ഹെഡ് റജുൽ കെ.ടി, എച്.ആർ ഡയറക്ടർ റഷീദ മുഹമ്മദലി, മാർക്കറ്റിങ് മാനേജർ അബ്ദുൽ നസീബ്, ഐ.ടി ഹെഡ് ഷജീർ മോഴിക്കൽ, ക്വാളിറ്റി മാനേജർ നിസാർ അഹമ്മദ്, പി.ആർ.ഒ റിയാഫ് മേടമ്മൽ, സോഷ്യൽ മീഡിയ മാനേജർ മുഹ്സിൻ തുടങ്ങിയവർ നേതൃത്വം നൽകി.
ലാല്‍കെയേഴ്സ്
ബഹ്റൈന്‍ ലാല്‍കെയേഴ്സ് സല്‍മാബാദിലെ നാലു സ്ഥലങ്ങളിലായി തൊഴിലാളികളുടെ താമസസ്ഥലങ്ങളില്‍ മധുര പലഹാരങ്ങള്‍ വിതരണം ചെയ്തും തൊഴിലാളികള്‍ക്കൊപ്പം സായാഹ്നം ചെലവഴിച്ചും ലോകതൊഴിലാളി ദിനമായ മേയ്ദിനം ആഘോഷിച്ചു. കോഓഡിനേറ്റര്‍ ജഗത് ക്യഷ്ണകുമാര്‍, പ്രസിഡന്റ് എഫ്.എം. ഫൈസല്‍, സെക്രട്ടറി ഷൈജു കന്പ്രത്ത്, ട്രഷറര്‍ അരുണ്‍ജി നെയ്യാര്‍, വിഷ്ണുവിജയന്‍, അരുണ്‍ തൈകാട്ടില്‍, ബിനു കോന്നി എന്നിവര്‍ നേതൃത്വം നല്കി.
ലാല്‍കെയേഴ്സ് മേയ്ദിനാഘോഷം
മൈത്രി ബഹ്റൈൻ
തൊഴിലാളി ക്യാമ്പിൽ ഫ്രൂട്സ് കിറ്റ് വിതരണം നടത്തി മൈത്രി ബഹ്റൈൻ മേയ്ദിനം ആഘോഷിച്ചു. പ്രസിഡന്റ് സലിം തയ്യിലിന്റെ നേതൃത്വത്തിൽ ചാരിറ്റി കൺവീനർ അൻവർ ശൂരനാട് കിറ്റുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി സക്കീർ ഹുസൈൻ സ്വാഗതവും വൈസ് പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറ, ചീഫ് കോഓഡിനേറ്റർ സുനിൽ ബാബു, മെമ്പർഷിപ് കൺവീനർ അബ്ദുൾ സലിം എന്നിവർ സംസാരിച്ചു. എക്സിക്യൂട്ടീവ് അംഗങ്ങളായ ജോ.സെക്രട്ടറി ഷബീർ അലി, റജബുദ്ദീൻ, അജാസ് മഞ്ഞപ്പാറ, അൻസാർ തേവലക്കര, മീഡിയ കൺവീനർ ഫരീദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ട്രഷർ അബ്ദുൽ ബാരി നന്ദി പറഞ്ഞു.
മൈത്രി ബഹ്റൈൻ മേയ്ദിനാഘോഷം
പടവ് കുടുംബവേദി
ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് പടവ് കുടുംബ വേദി അൽ ഹിലാൽ ഹോസ്പിറ്റൽ സിത്ര ബ്രാഞ്ചുമായി സഹകരിച്ച് 300 ഓളം സൗജന്യ മെഡിക്കൽ കൂപ്പൺ വിതരണം ചെയ്തു. പ്രസിഡന്റ് സുനിൽ ബാബുവിന്റെ അധ്യക്ഷതവഹിച്ചു. രക്ഷാധികാരി ഉമ്മർ പാനായിക്കുളം ഹിലാൽ ഹോസ്പിറ്റൽ മാർക്കറ്റിങ് ഹെഡ് അനസിൽ നിന്നും കൂപ്പൺ ഏറ്റുവാങ്ങി. സഹൽ തൊടുപുഴ നിയന്ത്രിച്ച പരിപാടിയിൽ ബഹ്റൈനിലെ സാമൂഹ്യപ്രവർത്തകരായ നൗഷാദ് മന്നപ്പാറ, സലിം തയ്യൽ, സക്കീർ ഹുസൈൻ, അബ്ദുൽ സലീം, അൻസാർ തേവരക്കര, റജബുദ്ദീൻ, അജാസ്, പരീത് എന്നിവർ സംസാരിച്ചു.സെക്രട്ടറി മുസ്തഫ പട്ടാമ്പി നന്ദി പറഞ്ഞു.
പടവ് കുടുംബവേദി സൗജന്യ മെഡിക്കൽ കൂപ്പൺ വിതരണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

