വി.ഡി സതീശന് വേണ്ടി സ്പെഷൽ കുർബാന കഴിപ്പിച്ച് ബഹ്റൈൻ പ്രവാസി
text_fieldsകുർബാന രശീത്
മനാമ: വി.ഡി സതീഷൻ മുഖ്യമന്ത്രിയാവണമെന്ന ആഗ്രഹവുമായി കോതമംഗലം മാർ തോമാ ചെറിയ പള്ളിയിൽ സ്പെഷൽ കുർബാന കഴിപ്പിച്ച് ബഹ്റൈൻ പ്രവാസി. പ്രമുഖ കോൺഗ്രസ് പ്രവർത്തകനാണ് സതീശനു വേണ്ടി കുർബാന കഴിപ്പിച്ചത്.തെരഞ്ഞെടുപ്പിലെ വിജയം ആഘോഷിക്കുന്നതിനിടയിലും മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തിൽ ആശങ്കയിലാണ് ബഹ്റൈനിലെയടക്കമുള്ള പ്രവാസി കോൺഗ്രസ് പ്രവർത്തകർ. ഇതിനിടെയിലാണ് ഇത്തരത്തിലൊരു കൗതുക പ്രവർത്തി.
വി.ഡി സതീഷൻ തന്നെ മുഖ്യമന്ത്രിയായി വരണമെന്ന് വലിയൊരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ ആഗ്രഹിക്കുന്നുണ്ടെന്നാണ് ഇദ്ദേഹം പറഞ്ഞത്. യു.ഡി.എഫിന് 102 സീറ്റ് ലഭിക്കുന്നതിൽ പ്രധാനഘടകം വി.ഡി സതീശന്റെ നിലപാടുകളും, വികസന കാഴ്ചപ്പാടുകളുമാണ്. പിണറായി വിജയന്റെ ദുർഭരണത്തിന് എതിരെ വോട്ട് ചെയ്ത ജനങ്ങൾ വി.ഡി സതീശൻ മുഖ്യമന്ത്രിയാകും എന്ന പ്രതീക്ഷയിൽ കൂടിയാണ് വോട്ട് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

