എ.ഐ.പി.യു 38ാമത് എക്സിക്യൂട്ടിവ് കമ്മിറ്റി യോഗം: ഫലസ്തീൻ ജനതയെ പിന്തുണക്കണമെന്ന് ബഹ്റൈൻ പ്രതിനിധി സംഘം
text_fieldsഅറബ് ഇന്റർ- പാർലമെന്ററി യൂനിയന്റെ (എ.ഐ.പി.യു) 38ാമത് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ സൈനബ് അബ്ദുൽ അമീർ
മനാമ: അൾജീരിയയിൽ നടന്ന അറബ് ഇന്റർ- പാർലമെന്ററി യൂനിയന്റെ (എ.ഐ.പി.യു) 38-ഫാമത് എക്സിക്യൂട്ടിവ് കമ്മിറ്റി യോഗത്തിൽ ബഹ്റൈൻ പാർലമെന്ററി പ്രതിനിധി സംഘം പങ്കെടുത്തു.
ഫലസ്തീൻ ജനതയെ പിന്തുണക്കാനും അവകാശ ലംഘനങ്ങൾ തുറന്നുകാട്ടാനും ആക്രമണം അവസാനിപ്പിക്കാനും നീതി ഉയർത്തിപ്പിടിക്കാനും അന്താരാഷ്ട്ര നടപടികൾക്ക് പ്രേരിപ്പിക്കാനും അറബ് മേഖലയിലെ പാർലമെന്റ് അംഗങ്ങൾക്ക് ഉത്തരവാദിത്തമുണ്ടെന്ന് ബഹ്റൈൻ പ്രതിനിധി സംഘത്തിലെ സൈനബ് അബ്ദുൽഅമീർ എം.പി യോഗത്തിൽ പറഞ്ഞു.
അധിനിവേശ പ്രദേശങ്ങളിലെ സ്ത്രീകളുടെയും കുട്ടികളുടെയും കഷ്ടപ്പാടുകൾ അവർ വിവരിക്കുകയും അക്രമം തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
സ്ത്രീകളെയും യുവാക്കളെയും ശാക്തീകരിക്കുന്നതിലുള്ള ബഹ്റൈന്റെ പ്രതിബദ്ധത ശൂറ കൗൺസിൽ അംഗം ഫാത്തിമ അബ്ദുൽജബ്ബാർ അൽ കൂഹെജി പരാമർശിച്ചു. സുസ്ഥിര വികസനവും സാമൂഹിക സമത്വവും കൈവരിക്കുന്നതിന് അറബ് പാർലമെന്ററി സഹകരണം വർധിപ്പിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

