Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഖത്തർ മുൻ അമീറിന്റെ...

ഖത്തർ മുൻ അമീറിന്റെ വിയോഗം: നേരിട്ടെത്തി അനുശോചനം അറിയിച്ച് ബഹ്‌റൈൻ കിരീടാവകാശി

text_fields
bookmark_border
ഖത്തർ മുൻ അമീറിന്റെ വിയോഗം: നേരിട്ടെത്തി അനുശോചനം അറിയിച്ച് ബഹ്‌റൈൻ കിരീടാവകാശി
cancel

മനാമ: ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ നിര്യാണത്തിൽ അനുശോചനം അറിയിക്കുന്നതിനായി ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ഇന്ന് ഖത്തറിലെത്തി. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.

അന്തരിച്ച ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനി തന്റെ ജനങ്ങൾക്കും അറബ്, ഇസ്‌ലാമിക ലോകത്തിനും നൽകിയ വിലയേറിയ സേവനങ്ങളെയും സംഭാവനകളെയും അദ്ദേഹം അനുസ്മരിച്ചു. അല്ലാഹു അദ്ദേഹത്തിന് സ്വർഗ്ഗത്തിൽ ഉന്നത സ്ഥാനം നൽകട്ടെയെന്നും കുടുംബത്തിനും ഖത്തർ ജനതയ്ക്കും ഇതിനെ നേരിടാനുള്ള ശക്തി നൽകട്ടെയെന്നും അദ്ദേഹം പ്രാർത്ഥിച്ചു.

ബഹ്‌റൈൻ കിരീടാവകാശിക്കൊപ്പം ഉന്നതതല സംഘവും ഖത്തറിലെത്തിയിരുന്നു. അമീറിന്റെ ഉപദേഷ്ടാവ് ശൈഖ് അലി ബിൻ ഖലീഫ ആൽ ഖലീഫ, ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ, ധനകാര്യ-ദേശീയ സമ്പദ്‌വ്യവസ്ഥാ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ എന്നിവരും സംഘത്തിലുണ്ടായിരുന്നു. അനുശോചന സന്ദർശനത്തിന് ശേഷം ബഹ്‌റൈൻ കിരീടാവകാശി ദോഹയിൽ നിന്ന് മടങ്ങി. ഖത്തറിലെ ഉന്നത ഉദ്യോഗസ്ഥർ അദ്ദേഹത്തെ യാത്രയാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:condolencesBahrain Crown PrinceFormer Emir
News Summary - Passing of former Emir of Qatar: Crown Prince of Bahrain offers condolences in person
Next Story