സ്ഥാനമൊഴിയുന്ന ബഹ്റൈനിലെ ഇസ്രായേൽ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി കിരീടാവകാശി
text_fieldsഇസ്രായേൽ അംബാസഡർ ഈറ്റൻ നാഹെയും കിരീടാവകാശിയും കൂടിക്കാഴ്ചക്കിടെ
മനാമ: സ്ഥാനമൊഴിയുന്ന ബഹ്റൈനിലെ ഇസ്രായേൽ അംബാസഡർ ഈറ്റൻ നാഹെയുമായി കൂടിക്കാഴ്ച നടത്തി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ. ഗുദൈബിയ പാലസിൽ ചേർന്ന കൂടിക്കാഴ്ചയിൽ ഫലസ്തീൻ ജനതയുടെ ന്യായമായ അവകാശങ്ങൾ ഉറപ്പുനൽകുന്ന ശാശ്വതവും നീതിയുക്തവുമായ പരിഹാരത്തിനായുള്ള ബഹ്‌റൈന്റെ ഉറച്ച നിലപാട് കിരീടാവകാശി വിശദീകരിച്ചു. മേഖലയിലെ സമാധാനം, സ്ഥിരത, വികസനം എന്നിവ കൈവരിക്കുന്നതിന് ക്രിയാത്മകമായ ഇടപെടലുകളെ പ്രോത്സാഹിപ്പിക്കുന്നതിൽ നയതന്ത്ര ചാനലുകൾക്കുള്ള പ്രാധാന്യവും കിരീടാവകാശി കൂട്ടിച്ചേർത്തു. സംഘർഷം കുറയ്ക്കേണ്ടതിന്റെയും സാധാരണക്കാരെ സംരക്ഷിക്കേണ്ടതിന്റെയും ബന്ദികളെയും തടവുകാരെയും മോചിപ്പിക്കേണ്ടതിന്റെയും പ്രാധാന്യവും കിരീടാവകാശി ഊന്നിപ്പറഞ്ഞു. ഗസ്സയിലേക്ക് മാനുഷിക സഹായം തുടർന്നും എത്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഈ വിഷയത്തിൽ സഖ്യകക്ഷികൾ നടത്തുന്ന ശ്രമങ്ങളെയും കിരീടാവകാശി പ്രശംസിച്ചു.
സാമ്പത്തിക, ദേശീയ സാമ്പത്തിക മന്ത്രി, ഹിസ് ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ, കാബിനറ്റ് കാര്യ മന്ത്രി, ഹമദ് ബിൻ ഫൈസൽ അൽ മാൽക്കി എന്നിവരും കൂടിക്കാഴ്ചയിൽ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

