ബഹ്റൈന്‍-ബ്രിട്ടന്‍ സംയുക്ത വര്‍ക് ഗ്രൂപ്പ് യോഗം വിദേശകാര്യ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു
text_fieldsമനാമ: ബഹ്റൈന്‍-ബ്രിട്ടന്‍ സംയുക്ത വര്‍ക് ഗ്രൂപ് യോഗം കഴിഞ്ഞ ദിവസം വിദേശ കാര്യ മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ബ്രിട്ടണിലെ വിദേശ കാര്യ മന്ത്രാലയത്തില്‍ ചേര്‍ന്നു.
മിഡിലീസ്റ്റ് കാര്യങ്ങള്‍ക്കായുള്ള ബ്രിട്ടീഷ് വിദേശ കാര്യ സഹമന്ത്രി അലിസ്റ്റര്‍ പെര്‍ട്ട് അദ്ദേഹത്തെ സ്വീകരിച്ചു. ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ശക്തമായ ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ചര്‍ച്ച ചെയ്യുകയും സഹകരണം മെച്ചപ്പെടുത്തുന്നതിനാവശ്യമായ പോംവഴികളും ചര്‍ച്ചയിലുയര്‍ന്നു.
സുരക്ഷ, തീവ്രവാദം ഇല്ലായ്മ ചെയ്യല്‍, സൈനിക സഹകരണം, ഗതാഗതം, ടെലികോം, ഏവിയേഷന്‍, ഊര്‍ജജം, വ്യപാരം, വ്യവസായാ, വിദ്യാഭ്യാസം, വിജ്ഞാനം, മനുഷ്യാവകാശം, മനുഷ്യക്കടത്ത് തടയല്‍, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളില്‍ സഹകരണം ശക്തമാണെന്ന് വിലയിരുത്തി. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിവിധ പ്രശ്നങ്ങളെക്കുറിച്ചും അതില്‍ സ്വീകരിച്ചു കൊണ്ടിരിക്കുന്ന നിലപാടുകളെക്കുറിച്ചും ചര്‍ച്ച നടന്നു.
പരിസ്ഥിതി കാര്യ ഹൈ കൗണ്‍സില്‍, യു.കെ പരിസ്ഥിതി-ഭക്ഷ്യ-ഗ്രാമ്യ കാര്യ മന്ത്രാലയവും തമ്മില്‍ സഹകരണക്കരാറില്‍ ഒപ്പുവെച്ചു. യോഗത്തില്‍ ടെലികോം-ഗതാഗത മന്ത്രി കമാല്‍ ബിന്‍ അഹ്മദ് മുഹമ്മദ്, പബ്ളിക് സെക്യുരിറ്റി ചീഫ് മേജര്‍ ജനറല്‍ താരിഖ് ഹസന്‍ ബിന്‍ അല്‍ ഹസന്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
