ബഹ്റൈൻ-സൗദി ഗതാഗത മന്ത്രിമാർ കൂടിക്കാഴ്ച നടത്തി
text_fieldsഗതാഗത, ടെലികോം മന്ത്രി മുഹമ്മദ് ബിൻ ഥാമിർ അൽ കഅ്ബി ഫ്യൂച്ചർ ഏവിയേഷൻ ഫോറത്തിൽ പങ്കെടുക്കവെ സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (ജി.എ.സി.എ) പ്രസിഡന്റ് അബ്ദുൽ അസീസ് അൽ ദുവൈലെജുമായി കൂടിക്കാഴ്ച നടത്തുന്നു
മനാമ: ബഹ്റൈൻ ഗതാഗത, ടെലികോം മന്ത്രി മുഹമ്മദ് ബിൻ ഥാമിർ അൽ കഅ്ബി സൗദി ഗതാഗത, ലോജിസ്റ്റിക് സർവിസ് കാര്യ മന്ത്രി സാലിഹ് ബിൻ നാസിർ അൽ ജാസിറുമായി കൂടിക്കാഴ്ച നടത്തി. സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി റിയാദിൽ സംഘടിപ്പിച്ച ഫ്യൂച്ചർ ഏവിയേഷൻ മൂന്നാമത് സമ്മേളനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച.
ബഹ്റൈനും സൗദിയും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും മെച്ചപ്പെട്ട നിലയിലാണെന്ന് വിലയിരുത്തുകയും ഗതാഗത മേഖലകളിലടക്കം കൂടുതൽ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കുന്നതിനുള്ള ആശയങ്ങൾ പങ്കുവെക്കുകയും ചെയ്തു. സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (ജി.എ.സി.എ) പ്രസിഡന്റ് അബ്ദുൽ അസീസ് അൽ ദുവൈലെജുമായും ടെലികോം മന്ത്രി മുഹമ്മദ് ബിൻ ഥാമിർ അൽ കഅ്ബി കൂടിക്കാഴ്ച നടത്തി.

