ജി.സി.സി രാഷ്ട്രങ്ങളുടെ ഐക്യം ഊന്നിപ്പറഞ്ഞ് കിരീടാവകാശി
text_fieldsമനാമ: കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ ഖത്തര്‍ സന്ദര്‍ശനത്തിനിടെ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുമായി ദോഹയില്‍ കൂടിക്കാഴ്ച നടത്തി. ബഹ്റൈന്‍-ഖത്തര്‍ ബന്ധം കൂടുതല്‍ ഊഷ്മളമായി തുടരുമെന്നും വിവിധ മേഖലകളിലെ സഹകരണം വ്യാപിപ്പിക്കുമെന്നും പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ പറഞ്ഞു. ഇത് ജി.സി.സിയുടെ തന്നെ ഐക്യശ്രമങ്ങള്‍ക്ക് കരുത്ത് പകരും. ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് ആല്‍ഥാനി, ശൈഖ് ജാസിം ബിന്‍ ഹമദ് ആല്‍ഥാനി, പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസിര്‍ ആല്‍ഥാനി തുടങ്ങിയവരും സന്നിഹിതരായിരുന്നു. ബഹ്റൈന്‍ സംഘത്തില്‍ ചാരിറ്റി-യുവജനകാര്യ വിഭാഗത്തിലെ ഹമദ് രാജാവിന്‍െറ പ്രതിനിധി ശൈഖ് നാസിര്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ, ഉപപ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ മുബാറക് ആല്‍ ഖലീഫ, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും ഉണ്ടായിരുന്നു. മേഖല നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ജി.സി.സി രാജ്യങ്ങളുടെ ഐക്യം അനിവാര്യമാണെന്ന് കിരീടാവകാശി അടിവരയിട്ടുപറഞ്ഞു. ലോകത്തിലെ വിവിധ രാജ്യങ്ങളുടെ കൂട്ടായ്മകളോടൊപ്പമത്തെണമെങ്കില്‍ അത് അനിവാര്യമാണ്. മേഖലയിലെ രാഷ്ട്രങ്ങള്‍ക്ക് പൊതുലക്ഷ്യങ്ങള്‍ക്കും നടപടികള്‍ക്കുമായി ഒരുമിക്കാനാകും. ഇവിടുത്തെ രാജ്യങ്ങളുടെയും ജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കല്‍ അതീവ പ്രാധാന്യമുള്ള നടപടിയാണ്. സുസ്ഥിര വികസന നയങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ബഹ്റൈന്‍ സംഘത്തോടുള്ള ആദരസൂചകമായി ഖത്തര്‍ അമീര്‍ വിരുന്നൊരുക്കിയിരുന്നു. കിരീടാവകാശിയും സംഘവും ഹമദ് അന്താരാഷ്ട്ര വിമാനത്താവളവും സന്ദര്‍ശിച്ചു. മേഖലയുടെയാകെ ടൂറിസം-യാത്രാ രംഗത്തെ കുതിച്ചുചാട്ടത്തിന് ഈ വിമാനത്താവളത്തിന് പങ്കുവഹിക്കാനാകുമെന്ന് കിരീടാവകാശി അഭിപ്രായപ്പെട്ടു. ചരക്കുഗതാഗത രംഗത്തും വിമാനത്താവളം ഖത്തറിന് നിര്‍ണായക നേട്ടമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
