Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightചൂട്​ കൂടി; പുറത്ത്​...

ചൂട്​ കൂടി; പുറത്ത്​ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക്​ ദുരിതം

text_fields
bookmark_border
ചൂട്​ കൂടി; പുറത്ത്​ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക്​ ദുരിതം
cancel

മനാമ: ചൂട്​ കൂടിയതോടെ, പുറത്ത്​ ജോലിയെടുക്കുന്ന തൊഴിലാളികൾക്ക്​ സൂര്യാതപമേൽക്കുന്ന സംഭവങ്ങൾ റിപ്പോർട്ട്​ ചെയ്​തു തുടങ്ങി. നിർമാണ മേഖലയിലും മറ്റും സാധാരണ ജോലി ചെയ്യുന്ന തൊഴിലാളികളെല്ലാം പ്രവാസികളാണ്​. കഴിഞ്ഞ മാസം സൂര്യാതപമേറ്റവരിൽ 71ശതമാനം പേരും പ്രവാസി തൊഴിലാളികളാണ്​. ഇവർക്ക്​ തൊഴിൽ സ്​ഥലത്ത്​ വെച്ചാണ്​ സൂര്യാതപമേറ്റത്​. ഉയർന്ന ചൂടും നിർജലീകരണവുമാണ്​ ഇതിന്​ കാരണം. 

മേയ്​ മാസത്തിൽ ഇത്തരം 24 കേസുകളാണ്​ സൽമാനിയ മെഡിക്കൽ​ കോംപ്ലക്​സിൽ റിപ്പോർട്ട്​ ചെയ്യപ്പെട്ടത്​. ഇതിൽ 17 പേരും പ്രവാസികളായിരുന്നു. പ്രമേഹം, ഉയർന്ന രക്​തസമ്മർദം, കൊളസ്​ട്രോൾ പോലുള്ള അസുഖങ്ങളുള്ളവരാണ്​ തങ്ങളെന്ന്​ പലർക്കും അറിയാത്ത സാഹചര്യമുണ്ട്​. ഏതെങ്കിലും സാഹചര്യത്തിൽ ആശുപത്രിയിൽ അഡ്​മിറ്റാകു​േമ്പാഴാണ്​ ഇക്കാര്യം തിരിച്ചറിയപ്പെടുന്നത്​.  റമദാനിൽ, വ്രതമനുഷ്​ഠിക്കുന്നവർക്ക്​ ശല്യമാകാത്ത രീതിയിൽ തൊഴിലാളികൾക്ക്​ വെള്ളം കുടിക്കാനും മറ്റുമുള്ള ഇടങ്ങൾ ഒരുക്കാൻ കമ്പനികൾ ശ്രദ്ധിക്കണമെന്ന്​ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ഒക്യുപേഷണൽ സേഫ്​റ്റി ആക്​ടിങ്​ ചീഫ്​ മുസ്​തഫ അൽ ശൈഖ്​ പറഞ്ഞു. പ്രാദേശിക പത്രത്തോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൽമാനിയയിലെ കണക്കനുസരിച്ച്​ ഇൗ വർഷം ഇതേ വരെ 161 പേർക്കാണ്​ സൂര്യാതപം ഏറ്റത്​. ഇതിൽ 54 ശതമാനം പേർ ബഹ്​റൈനികൾ ആണ്. വേനൽകാലത്തെ പുറം തൊഴിൽ നിരോധനം ജൂലൈ ഒന്നിന്​ നിലവിൽ വരും. ഇത്​ ആഗസ്​റ്റ്​ അവസാനം വരെ നീളും. ഇൗ വേളയിൽ ഉച്ച മുതൽ ​ൈവകീട്ട്​ നാലുമണി ​വരെ പുറത്ത്​ ​േജാലി ചെയ്യാൻ അനുവദിക്കില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - bahrain
Next Story