സമസ്ത ദ്വിദിന പ്രഭാഷണപരമ്പര സമാപിച്ചു
text_fieldsമനാമ: അല്‍രാജ സ്കൂളില്‍ നടന്ന സമസ്ത ദ്വിദിന പ്രഭാഷണ പരമ്പര സമാപിച്ചു.
സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്റൈന്‍ കേന്ദ്ര കമ്മിറ്റി ഒരുമാസമായി ആചരിക്കുന്ന മീലാദ് കാമ്പയിന്‍ സമാപനത്തോടനുബന്ധിച്ചാണ് പ്രമുഖ വാഗ്മി നൗഷാദ് ബാഖവിയുടെ പ്രഭാഷണ പരമ്പര സംഘടിപ്പിച്ചത്.
രണ്ടു ദിവസങ്ങളിലും നിരവധി പേരാണ് പരിപാടി കേള്‍ക്കാന്‍ എത്തിയത്. പുതിയ കാലത്ത് നിഷ്കളങ്ക സ്നേഹ പ്രകടനങ്ങള്‍ അന്യമായി കൊണ്ടിരിക്കുകയാണെന്നും കാപട്യങ്ങളില്‍ നിന്നും മുക്തമായ സ്നേഹമാണ് ലോകത്തിന് ആവശ്യമെന്നും നൗഷാദ് ബാഖവി പറഞ്ഞു. അതിന് പ്രവാചകന്‍ മുഹമ്മദ് നബിയുടെയും അനുചരരുടെയും ചരിത്രം പഠിക്കണം.
മറ്റുള്ളവരെ പ്രയാസപ്പെടുത്താത്ത വിധം സന്തോഷം പ്രകടിപ്പിക്കുന്ന തമാശകള്‍ ആകാമെന്നും പ്രവാചകനും സ്വഹാബികളും അപ്രകാരമാണ് ജീവിച്ചതെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാം ദിനത്തിലെ ചടങ്ങ് സമസ്ത ബഹ്റൈന്‍ പ്രസിഡന്‍റ് ഫഖ്റുദ്ദീന്‍ കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഇര്‍ഷാദുല്‍ മുസ്ലിമീന്‍ മദ്റസ വിദ്യാര്‍ഥികളുടെ കലാപരിപാടികളും അവാര്‍ഡ്, സമ്മാന വിതരണവും നടന്നു.
മദ്റസ മുന്‍ അധ്യാപകനായിരുന്ന ഹൈദര്‍ മൗലവിയെ ഷാള്‍ അണിയിച്ച് ആദരിച്ചു. ട്രഷറര്‍ വി.കെ.കുഞ്ഞഹമ്മദ് ഹാജി, ഷഹീര്‍ കാട്ടാമ്പള്ളി, ഖാസിം റഹ്മാനി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സ്വാഗതസംഘം പരിപാടിക്ക് നേതൃത്വം നല്‍കി.
ഷറഫുദ്ദീന്‍ മുസ്ലിയാര്‍ ഖിറാഅത്ത് നടത്തി. ജന.സെക്രട്ടറി എസ്.എം. അബ്ദുല്‍ വാഹിദ് സ്വാഗതവും മുസ്ഥഫ കളത്തില്‍ നന്ദിയും പറഞ്ഞു.
സമസ്ത ബഹ്റൈന്‍ കേന്ദ്ര-ഏരിയ നേതാക്കളും പോഷക സംഘടന പ്രതിനിധികളും സംബന്ധിച്ചു. എസ്.കെ.എസ്.എസ്.എഫ് സന്നദ്ധ വിഭാഗമായ ‘വിഖായ’യുടെ നേതൃത്വത്തില്‍ പരിപാടിക്ക് വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.