ദേശസീമകള്‍ ലംഘിച്ച കരുണയും തുണയായില്ല; അറൂജ് മരണത്തിന് കീഴടങ്ങി
text_fieldsമനാമ: ദേശസീമകള്‍ ലംഘിച്ച് കാരുണ്യമൊഴുകിയെങ്കിലും അറൂജിന്‍െറ ജീവന്‍ രക്ഷിക്കാനായില്ല. വാഹനാപകടത്തെ തുടര്‍ന്ന് പരിക്ക് പറ്റി ഗുരുതരാവസ്ഥയിലായിരുന്ന പാകിസ്താന്‍ സ്വദേശി ബാലിക ഒടുക്കം മരണത്തിന് കീഴടങ്ങി. അറൂജ് ഖൈസര്‍ (12) ആണ് സല്‍മാനിയ മെഡിക്കല്‍ കോംപ്ളക്സില്‍ ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ ദിവസം ഗഫൂളില്‍ പിതാവിനെ കാത്തു നില്‍ക്കുകയായിരുന്ന കുട്ടിയെ നിയന്ത്രണം വിട്ടുവന്ന കാറിടിക്കുകയായിരുന്നു.
കാറിടിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിക്ക് രക്തം ആവശ്യമായി വന്നു. ഒ-നെഗറ്റീവ് രക്ത ഗ്രൂപ്പ് ആയതിനാല്‍ ആശുപത്രി അധികൃതര്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ സഹായം തേടി. ‘ബ്ളഡ് ഡൊണേഴ്സ് കേരള’, കെ.എം.സി.സി തുടങ്ങിയവരുടെ സജീവ ഇടപെടലിലൂടെയാണ് ഈ പ്രശ്നം പരിഹരിച്ചത്. ഇന്ത്യന്‍ സോഷ്യല്‍ വര്‍ക്കേഴ്സ് ഫോറം തുടങ്ങിയ മലയാളികളുടെ വാട്സ് ആപ് ഗ്രൂപ്പുകളിലും മറ്റും ഇക്കാര്യം സജീവ ചര്‍ച്ചയായിരുന്നു. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് കഴിഞ്ഞ ദിവസം രക്തം ദാനം ചെയ്യാനത്തെിയത്. കാര്‍ഗോ കമ്പനി ജീവനക്കാരനായ ഖൈസര്‍ മുഹമ്മദ് എന്നയാളുടെ മകളാണ് മരിച്ച അറൂജ്. സല്‍മാനിയയിലെ ഗവണ്‍മെന്‍റ് സ്കൂളിലെ വിദ്യാര്‍ഥിയായിരുന്നു. മാതാവ്: ഫൗസിയ. നാല് സഹോദരങ്ങളുണ്ട്.
അതിര്‍ത്തിയും ദേശീയതയും മൂലം ജനങ്ങള്‍ വാളെടുക്കുന്ന കാലത്താണ് രാജ്യത്തിന്‍െറ പേരുനോക്കാതെ മനുഷ്യത്വത്തിന്‍െറ പേരില്‍ മലയാളികള്‍ ഈ വിഷയത്തില്‍ ഒന്നിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
