Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമൂന്ന് സ്വർണം;...

മൂന്ന് സ്വർണം; കാ​യി​ക​പ്രേ​മി​ക​ൾ​ക്ക് ആ​ഹ്ലാ​ദം

text_fields
bookmark_border
വി​യോ​ല ജെ​പ്ചും​ബ
cancel
camera_alt

വി​യോ​ല ജെ​പ്ചും​ബ

മ​നാ​മ: ചൈ​ന​യി​ലെ ഹാ​ങ്‌​ഷൗ​വി​ൽ ന​ട​ന്ന 19ാമ​ത് ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ മൂ​ന്ന് സ്വ​ർ​ണം സ്വ​ന്ത​മാ​ക്കി ബ​ഹ്റൈ​ൻ. വ​നി​ത​ക​ളു​ടെ 10,000 മീ​റ്റ​റി​ൽ വി​യോ​ല ജെ​പ്ചും​ബ​യാ​ണ് ബ​ഹ്റൈ​നു​വേ​ണ്ടി ആ​ദ്യ സ്വ​ർ​ണം നേ​ടി​യ​ത്. ഹാ​ഫ് മാ​ര​ത്ത​ണി​ൽ നി​ല​വി​ലെ ഏ​ഷ്യ​ൻ, ബ​ഹ്‌​റൈ​ൻ റെ​ക്കോ​ഡ് ഉ​ട​മ കൂ​ടി​യാ​ണ് 32കാ​രി​യാ​യ വി​യോ​ല.

വി​യോ​യു​ടെ ആ​ദ്യ ഏ​ഷ്യ​ൻ ഗെ​യിം​സ് മെ​ഡ​ലാ​ണി​ത്. 31 മി​നി​റ്റ് 43.73 സെ​ക്ക​ൻ​ഡി​ലാ​ണ് വി​യോ​ല ജെ​പ്ചും​ബ ഫി​നി​ഷ് ചെ​യ്ത​ത്. വി​യോ​ല​യു​ടെ ഏ​റ്റ​വും മി​ക​ച്ച സ​മ​യ​മാ​ണി​ത്. ശ​നി​യാ​ഴ്ച ന​ട​ന്ന വ​നി​ത​ക​ളു​ടെ 400 മീ​റ്റ​ർ ഓ​ട്ട​ത്തി​ൽ അ​ദി​കാ​യ മു​ജ്ദ​ത് സ്വ​ർ​ണം നേ​ടി. പു​രു​ഷ​ന്മാ​രു​ടെ 10000 മീ​റ്റ​റി​ൽ ബാ​ല്യൂ ബി​ർ​ഹാ​നു യെ​മാ​ത്വ സ്വ​ർ​ണം നേ​ടി. മൂ​ന്ന് സ്വ​ർ​ണ​വും ഒ​രു വെ​ള്ളി​യും ര​ണ്ട് വെ​ങ്ക​ല​വു​മ​ട​ക്കം ബ​ഹ്റൈ​ന് ആ​റ് മെ​ഡ​ലാ​ണു​ള്ള​ത്. ഈ ​നേ​ട്ട​ത്തോ​ടെ ബ​ഹ്‌​റൈ​ൻ മെ​ഡ​ൽ പ​ട്ടി​ക​യി​ൽ 14ാം സ്ഥാ​ന​ത്തേ​ക്കു​യ​ർ​ന്നു. വ​നി​ത​ക​ളു​ടെ 100 മീ. ​ആ​ദ്യ ഹീ​റ്റ്സി​ൽ 11:34 സെ​ക്ക​ൻ​ഡി​ൽ ഓ​ട്ടം പൂ​ർ​ത്തി​യാ​ക്കി​യ ഹ​ജ​ർ അ​ൽ ഖാ​ലി​ദി അ​വ​സാ​ന റൗ​ണ്ടി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി. 11:43 സെ​ക്ക​ൻ​ഡി​ൽ ഓ​ട്ടം പൂ​ർ​ത്തി​യാ​ക്കി​യ അ​ഡെ​ഡോ​ങ് ഒ​ഫാ​നി​യും യോ​ഗ്യ​ത നേ​ടി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Asian GamesBahrainGold MedalAsian Games 2023
News Summary - Bahrain wins three gold medals in Asian Games
Next Story