യു.കെ, കാനഡ, ആസ്ട്രേലിയ, പോർച്ചുഗൽ....; ഫലസ്തീനെ അംഗീകരിച്ച നടപടി സ്വാഗതം ചെയ്ത് ബഹ്‌റൈൻ
text_fieldsമനാമ: ഫലസ്തീനെ ഒരു സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കാനുള്ള യു.കെ, കാനഡ, ആസ്ട്രേലിയ, പോർച്ചുഗൽ എന്നീ രാജ്യങ്ങളുടെ തീരുമാനത്തെ ബഹ്‌റൈൻ സ്വാഗതം ചെയ്തു. ഈ നീക്കം, അന്താരാഷ്ട്ര നിയമങ്ങളും പ്രമേയങ്ങളും അനുസരിച്ച് ദ്വിരാഷ്ട്ര പരിഹാരം എന്ന ലക്ഷ്യം നേടാനുള്ള പ്രാദേശികവും അന്തർദേശീയവുമായ ശ്രമങ്ങളെ ശക്തിപ്പെടുത്തുന്ന ഒരു നിർണായക ചുവടുവെപ്പാണെന്ന് ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
ഫലസ്തീൻ ജനതയുടെ ന്യായമായ അവകാശങ്ങൾ സംരക്ഷിക്കാൻ ഈ അംഗീകാരം സഹായിക്കുമെന്ന് ബഹ്‌റൈൻ വ്യക്തമാക്കി. ഒരു സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കാനുള്ള അവരുടെ അവകാശത്തെയും ഇത് പിന്തുണയ്ക്കുന്നു. ഈ നടപടി പശ്ചിമേഷ്യൻ സമാധാന പ്രക്രിയയ്ക്ക് പുത്തൻ ഉണർവ് നൽകുമെന്നും ബഹ്‌റൈൻ പ്രത്യാശ പ്രകടിപ്പിച്ചു.
ഫലസ്തീൻ പ്രശ്നത്തിന് ഒരു ശാശ്വത പരിഹാരം കാണേണ്ടത് അത്യാവശ്യമാണെന്ന് ബഹ്‌റൈൻ ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങൾ ദീർഘകാലമായി ആവശ്യപ്പെടുന്നുണ്ട്. അന്താരാഷ്ട്ര സമൂഹത്തിന്റെ ഈ കൂട്ടായ നീക്കം ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും സംഘർഷങ്ങൾ അവസാനിപ്പിക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

