Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസുഡാനിൽ...

സുഡാനിൽ വെടിനിർത്താനുള്ള തീരുമാനം സ്വാഗതാർഹമെന്ന് ബഹ്റൈൻ

text_fields
bookmark_border
സുഡാനിൽ വെടിനിർത്താനുള്ള തീരുമാനം സ്വാഗതാർഹമെന്ന് ബഹ്റൈൻ
cancel

മനാമ: സുഡാനിൽ വെടിനിർത്താനുളള തീരുമാനത്തെ ബഹ്​റൈൻ സ്വാഗതം ചെയ്​തു. സൗദിയുടെയും അമേരിക്കയുടെയും മധ്യസ്​ഥതയിലാണ്​ കഴിഞ്ഞ ദിവസം ജിദ്ദയിൽ ഇതുമായി ബന്ധപ്പെട്ട കരാറിൽ സുഡാനിലെ ഇരുവിഭാഗവും ഒപ്പുവെച്ചത്​. സൗദിയുടെയും അമേരിക്കയുടെയും സമാധാന ശ്രമങ്ങളാണ്​ ഇത്തരമൊരു താൽക്കാലിക വെടിനിർത്തലിലേക്ക്​ എത്തിച്ചിട്ടുള്ളത്​. സുഡാനിൽ പ്രയാസമനുഭവിക്കുന്നവർക്കാവശ്യമായ മാനുഷിക സഹാ​യമെത്തിക്കാനും ധാരണയായിട്ടുണ്ട്​.

സുഡാൻ ജനതയുടെ സംരക്ഷണവും സുരക്ഷിതത്വവും സുപ്രധാനമാണെന്ന്​ കരാറുമായി ബന്ധപ്പെട്ട ചർച്ചയിൽ ഏവരും അംഗീകരിച്ചിരുന്നു. ഇരുവിഭാഗങ്ങളും നടത്തുന്ന സായുധ പോരാട്ടം എന്നെന്നേക്കുമായി അവസാനിപ്പിക്കുന്നതിന്‍റെ മുന്നൊരുക്കമായിട്ടാണ്​ താൽക്കാലിക വെടിനിർത്തലിനെ രാഷ്​ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sudanbahraindecision to cease fire
News Summary - bahrain welcomed the decision to cease fire in sudan
Next Story