മാർച്ച് 15 ലെ വാക്കത്തോൺ: പ്രവാസ ജനത ആവേശത്തോടെ
text_fieldsമനാമ: ആരോഗ്യമുള്ള സമൂഹത്തിന് ഒരുമിച്ച് നടക്കാം എന്ന സന്ദേശവുമായി ‘ഗൾഫ് മാധ്യമം’ മാർച്ച് 15ന് അറാദ് പാർക്കിൽ വൈകുന്നേരം സംഘടിപ്പിക്കുന്ന വാക്കത്തോണിൽ പെങ്കടുക്കാൻ രജിസ്ട്രേഷൻ തുടരുന്നു. ‘ഗൾഫ് മാധ്യമം’ബഹ്റൈൻ എഡിഷെൻറ 20 ാം വാർഷികത്തിെൻറ ഭാഗമായി സംഘടിപ്പിക്കുന്ന ‘ഹാർമോണിയസ് കേരള’യുടെ പ്രചാരണാർഥത്തിെൻറയും ഭാഗമായാണ് വാക്കേത്താൺ സംഘടിപ്പിക്കുന്നത്.
മലയാളി സമൂഹത്തിെൻറ ഒരുമിച്ചുള്ള സൗഹൃദ നടത്തത്തിെൻറ ഭാഗമാകാൻ വിവിധ മലയാളി സംഘടനകളും ആവേശത്തോടെ മുന്നോട്ട് വന്നിട്ടുണ്ട്. നിരവധി വായനക്കാരും ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്നേദിവസം വൈകുന്നേരം മൂന്ന് മുതൽ വാക്കത്തോണിെൻറ ഭാഗമായ മെഡിക്കൽ പരിശോധനയോടെ പരിപാടികൾക്ക് തുടക്കമാകും. നാലുമുതൽ വാക്കത്തോൺ ആരംഭിക്കും. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് മലയാളികൾ പെങ്കടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
