സൗദി കിരീടാവകാശിയുടെ ബഹ്റൈന്‍ സന്ദര്‍ശനം വിജയകരം
text_fieldsമനാമ: സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ കാര്യ മന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്മാന് ബിന്‍ അബ്ദുല്‍ അസീസ് ആല് സുഊദിെൻറ ബഹ്റൈന്‍ സന്ദര്‍ശനം വിജയകരമായതായി വിലയിരുത്തല്‍. രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫ, പ്രധാനമന്ത്രി പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫ, കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച്ചയും ചര്‍ച്ചയും നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ സന്ദര്‍ശനം ഉപകരിക്കുമെന്ന് വിവിധ തുറകളിലുള്ളവര്‍ അഭിപ്രായപ്പെട്ടു. ബഹ്റൈൻ, സൗദി ജനതക്കിടയിലുള്ള സ്നേഹ ബന്ധവും സാഹോദര്യവും നേരത്തെ തന്നെ വളരെ ശക്തമാണ്.
ബഹ്റൈന്‍ ശക്തമായ പിന്തുണയും സഹായവുമാണ് വിവിധ സൗദി എക്കാലവും നല്കിക്കൊണ്ടിരിക്കുന്നത്. എല്ലാ പ്രതിസന്ധികളെയും വെല്ലുവിളികളെയും അഭിമുഖീകരിക്കാനും പ്രശ്നങ്ങള്‍ പരിഹരിക്കാനും സൗദിയുടെ സമയോചിത ഇടപെടല്‍ ബഹ്റൈന്‍ കരുത്ത് പകര്‍ന്നിട്ടുണ്ടെന്നും രാഷ്ട്രീയ നിരീക്ഷകരും സുപ്രധാന വ്യക്തിത്വങ്ങളും അഭിപ്രായപ്പെട്ടു. സൗദി കിരീടാവകാശിയോടൊപ്പം എത്തിയ വിദേശ കാര്യ മന്ത്രി ആദില്‍ ബിന്‍ അഹ്മദ് അല്‍ ജുബൈറുമായി വിദേശകാര്യ മന്ത്രി ശൈ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല് ഖലീഫ കൂടിക്കാഴ്ച നടത്തി. പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാെൻറ സന്ദര്‍ശനം ഉദ്ദേശിച്ചതിനേക്കാള്‍ വിജയകരവും പ്രതീക്ഷയുണര്ത്തുന്നതുമാണെന്ന് ഇരുവരും വിലയിരുത്തി. ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ബന്ധം ശക്തിപ്പെടുത്തുന്നതിന് ഇത്തരം സന്ദര്‍ശനങ്ങള്‍ക്ക് പങ്കുണ്ടെന്നും ഒന്നിച്ച് മുന്നോട്ടു പോകാനും വിവിധ വിഷയങ്ങളില്‍ ഏകീകൃത നിലപാട് സ്വീകരിക്കാനും സാധിക്കുകയെന്നത് നിസ്സാര കാര്യമല്ലെന്നും ആദില്‍ ബിന്‍ അഹ്മദ് അല്‍ ജുബൈര്‍ ചൂണ്ടിക്കാട്ടി. ബഹ്റൈന്‍ സൗദിയുടെ ശക്തമായ പിന്തുണയും സഹായവും നന്ദിയോടെ മാത്രമേ അനുസ്മരിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് ശൈഖ് ഖാലിദ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
