Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightനാട്ടിൽ പോകു​േമ്പാൾ...

നാട്ടിൽ പോകു​േമ്പാൾ തൊഴിലുടമ വിസ റദ്ദാക്കുന്നത്​ ബഹ്​റൈനിൽ തുടർക്കഥയാകുന്നു

text_fields
bookmark_border
നാട്ടിൽ പോകു​േമ്പാൾ തൊഴിലുടമ വിസ റദ്ദാക്കുന്നത്​ ബഹ്​റൈനിൽ തുടർക്കഥയാകുന്നു
cancel

മനാമ: നാട്ടിൽ പോകു​േമ്പാൾ സ്​പോൺസർ വിസ റദ്ദാക്കുകവഴി ബഹ്​റൈൻ വിമാനത്താവളത്തിലിറങ്ങി തിരിച്ചുപോകേണ്ടിവരുന്നവരുടെ എണ്ണം വർധിക്കുന്നു. തൊട്ടടുത്ത ജി.സി.സി രാജ്യങ്ങളിലേക്ക്​ പോയവർക്ക്​ പോലും മടങ്ങിയെത്തിയപ്പോൾ വിസ റദ്ദായ അനുഭവങ്ങളുണ്ട്​. ​ഫ്രീ വിസക്കാരാണ്​ ഇത്തരം പ്രശ്​നങ്ങളിൽ ഏറെയും പെടുന്നത്​. 
എവിടെ നിന്നെങ്കിലും പണം കൊടുത്ത്​ വിസ വാങ്ങുന്നവർ നാട്ടിൽ പോയി മടങ്ങി​െയത്തു​േമ്പാൾ വിസ റദ്ദാക്കിയ വിവരമറിഞ്ഞ്​ തകർന്നിരിക്കുന്ന രംഗം വിമാനത്താവളത്തിൽ പതിവായിരിക്കുകയാണ്​. ചില ഏജൻറുമാർ സാമ്പത്തിക ലാഭത്തിനുവേണ്ടി തൊഴിലാളികളെ ബലിയാടാക്കുന്ന സാഹചര്യവുമുണ്ടെന്നറിയുന്നു. ഇന്നലെ മാ​ത്രം വിമാനത്താവളത്തിൽ ഇത്തരം ആറോളം സംഭവങ്ങളാണ്​ റിപ്പോർട്ട്​ ചെയ്​തത്​. 
കഴിഞ്ഞ ആഴ്​ച ബഹ്​റൈനിൽ നിന്ന്​ ഖത്തറിലേക്ക്​ പോയ സമീർ എന്നയാൾ ഇ​ന്നലെയാണ്​ തിരി​ച്ച്​ ഇവിടെ ഇറങ്ങിയത്​.തുടർന്ന്​ എമിഗ്രേഷനിൽ എത്തിയപ്പോൾ വിസ റദ്ദാക്കിയതായി അറിഞ്ഞു. ഇക്കഴിഞ്ഞ ഡിസംബറിലാണ്​ സമീറി​​െൻറ വിസ സ്​റ്റാമ്പ്​ ചെയ്​തത്​. ഉടമയയെ വിളിച്ച്​ അന്വേഷിച്ചപ്പോൾ അയാൾ ത​​െൻറ കൊമേഷ്​സ്യൽ രജിസ്​ട്രേഷൻ (സി.ആർ.) ​റദ്ദായെന്നാണ്​ മറുപടി പറഞ്ഞത്​. 
ടിക്കറ്റ്​ ലഭിച്ചാൽ നാട്ടിലേക്ക്​ മടങ്ങാനൊരുങ്ങി വിമാനത്താവളത്തിൽ കഴിയുകയാണ്​ സമീർ. നാട്ടിൽ പോകുന്നവർ, തിരിച്ചുവരും മുമ്പ്​ ത​​െൻറ വിസ സ്​റ്റാറ്റസ്​ എൽ.എം.ആർ.എ വെബ്​സൈറ്റുവഴി പരിശോധിക്കുക മാത്രമാണ്​ ഇൗ വിഷയത്തിൽ നിലവിലുള്ള പോംവഴിയെന്ന്​ യാത്ര സമിതി ചെയർമാൻ കെ.ടി. സലീം ‘ഗൾഫ്​ മാധ്യമ’ത്തോട്​ പറഞ്ഞു. സി.പി.ആർ നമ്പർ പരിശോധിച്ചാൽ ഇക്കാര്യം അറിയാനാകും. എല്ലാവരും സ്​മാർട്​ഫോൺ ഉപയോഗിക്കുന്ന കാലത്ത്​ ഇത്​ ആർക്കും ചെയ്യാവുന്നതാണ്​. 
ഇത്തരം പ്രശ്​നങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ, ഇൗ വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്​ എൽ.എം.ആർ.എക്ക്​ നിവേദനം നൽകിയിട്ടുണ്ടെന്നും കെ.ടി.സലീം പറഞ്ഞു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrain visa problems
News Summary - bahrain visa
Next Story